കെ.എസ്.ആർ.ടി.സി വരുമാനമില്ലാത്ത സർവിസുകൾ നിർത്തുന്നു
text_fieldsതിരുവനന്തപുരം: വരുമാനം കുറഞ്ഞ റൂട്ടുകളിലേക്കുള്ള സർവിസുകൾ അവസാനിപ്പിക്കാൻ കെ.എസ്.ആർ.ടി.സി നീക്കം. ഇത്തരം സർവിസുകൾ നിർത്തലാക്കുകയോ മറ്റുള്ളവയുമായി യോജിപ്പിക്കുകയോ ചെയ്യണമെന്നാണ് നിർദേശം. ട്രേഡ് യൂനിയൻ നേതാക്കളുമായുള്ള യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
കോവിഡ് പ്രതിസന്ധിയുടെ പേരിൽ ഗ്രാമീണമേഖലയിലേക്കടക്കമുള്ള സർവിസുകളിൽ ഭൂരിഭാഗവും നിലവിൽതന്നെ നിർത്തിവെച്ചിരിക്കുകയാണ്.
പ്രതിസന്ധി മാറുേമ്പാൾ സർവിസ് പുനരാരംഭിച്ചേക്കുമെന്ന പ്രതീക്ഷകളെയാണ് പുതിയ നീക്കങ്ങൾ മുളയിലേ നുള്ളുന്നത്. അതേസമയം, ആദിവാസിമേഖലകളിലേക്കുള്ള സ്പെഷൽ സർവിസ്, മറ്റ് ഗതാഗതസൗകര്യങ്ങളില്ലാത്ത മേഖലകളിലേക്കുള്ള സർവിസ് എന്നിവ തുടരണമെന്നും നിർദേശമുണ്ട്. ഇവ താരതമ്യേന കുറവുമാണ്. കിലോമീറ്ററിൽ കിട്ടുന്ന വരുമാനം (ഇ.പി.കെ.എം) അടിസ്ഥാനപ്പെടുത്തിയാണ് സർവിസ് നിർത്തലാക്കാൻ ആലോചിക്കുന്നത്. യാത്രക്കാർ ബദൽ മാർഗങ്ങൾ തേടിയ സാഹചര്യത്തിൽ സർവിസ് പുനരാരംഭിച്ചാലും ആദ്യ ദിവസങ്ങളിൽ സ്വഭാവികമായും കലക്ഷൻ കുറവായിരിക്കും.
വരുമാനമില്ലാത്തവ നിർത്തി ബോണ്ട് സർവിസുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കാനാണ് മാനേജ്മെൻറ് തീരുമാനം. പ്രീെപയ്ഡ് സ്വഭാവത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും സ്ഥിരം യാത്രക്കാർക്കും മാത്രം ആശ്രയിക്കാവുന്ന സംവിധാനമാണ് ബോണ്ട് സർവിസ്. സർക്കാർ ഒാഫിസ് സമയം അനുസരിച്ചാണ് ഇവയുടെ ക്രമീകരണം. മറ്റുള്ളവർ ആശ്രയിക്കുന്ന സർവിസുകൾ വരുമാനത്തിെൻറ പേരിൽ നിലക്കുന്ന സ്ഥിതിയാകും ഉണ്ടാവുക.