കെ.എസ്.ആർ.ടി.സി: വിഭജനനടപടികൾ നിർത്തി ഇനി ഖന്ന റിപ്പോർട്ടിന് ശേഷം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ മൂന്ന് മേഖലകളാക്കി വിഭജിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനം. സ്ഥാപനത്തിെൻറ സമഗ്ര നവീകരണത്തിനായി പഠനം നടത്തുന്ന പ്രഫ. സുശീൽ ഖന്നയുടെ അന്തിമ റിപ്പോർട്ട് വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം. അന്തിമ റിേപ്പാർട്ട് കൂടി ലഭ്യമായ ശേഷം അതിെൻറ അടിസ്ഥാനത്തിൽ വിഭജിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്. ജൂലൈ രണ്ടാം വാരത്തോടെ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ.
മൂന്ന് മേഖലകളാക്കി തിരിച്ചുള്ള ക്രമീകരണം സ്ഥാപനത്തെ ലാഭകരമാക്കാൻ സഹായിക്കുമെന്ന് സുശീൽ ഖന്ന പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ചീഫ് ഒാഫിസിെൻറ അധികാരങ്ങൾ കുറച്ച് അവ മേഖലകൾക്ക് വീതിച്ചുനൽകാനും മൊത്തം പ്രവർത്തനങ്ങളുടെ മേൽനോട്ടചുമതല മാത്രമായി ഉത്തരവാദിത്തങ്ങൾ പരിമിതപ്പെടുത്താനുമാണ് റിേപ്പാർട്ട് ശിപാർശ ചെയ്തത്. ഇത് സർക്കാർ തത്ത്വത്തിൽ അംഗീകരിക്കുകയും ഗതാഗതവകുപ്പ് വിഭജനത്തിനുള്ള കരട് രൂപരേഖ തയാറാക്കുകയും ചെയ്തിരുന്നു.
കെ.എസ്.ആർ.ടി.സിയെ സ്വതന്ത്രാധികാരമുള്ള മൂന്ന് മേഖലകളായി വിഭജിക്കുന്നതിനാണ് കരട് ശിപാർശ ചെയ്തിരുന്നത്. കോഴിക്കോട് മേഖലയിൽ (സോൺ) ആറ് ജില്ലകളും കൊച്ചി, തിരുവനന്തപുരം മേഖലകളിൽ നാല് വീതം ജില്ലകളും ഉൾപ്പെടുത്തിയായിരുന്നു ക്രമീകരണം ആലോചിച്ചിരുന്നത്. ഇത് സംബന്ധിച്ച നടപടി പുരോഗമിക്കുന്നതിനിടെയാണ് നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
