കെ.എസ്.ആർ.ടി.സിയിൽ ഒരുവിഭാഗം പണിമുടക്ക് തുടങ്ങി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി) 24 മണിക്കൂർ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച അർധരാത്രി 12 മുതൽ ബുധനാഴ്ച അർധരാത്രി 12 വരെയാണ് പണിമുടക്ക്.
ശമ്പളം മുടങ്ങാതെ നൽകുക, മെക്കാനിക്കൽ വിഭാഗത്തിൽ അടിച്ചേൽപിച്ച ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക, ഒാപറേറ്റിങ് വിഭാഗത്തിെൻറ പുതിയ ഡ്യൂട്ടിക്രമീകരണം പുനഃപരിശോധിക്കുക, പെൻഷൻ ബാധ്യത പൂർണമായും സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എ.െഎ.ടി.യു.സി പണിമുടക്കുന്നത്.
അതേസമയം, സി.െഎ.ടി.യു സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു), കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് എന്നിവ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
