Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി പണിമുടക്ക്​: ഒരു ദിവസത്തെ ശമ്പളം പിടിക്കാമെന്ന്​ ഹൈകോടതി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി പണിമുടക്ക്​: ഒരു ദിവസത്തെ ശമ്പളം പിടിക്കാമെന്ന്​ ഹൈകോടതി
cancel

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ഒരു ദിവസം പണിമുടക്കിയ ജീവനക്കാരിൽനിന്ന്​ ഒരു ദിവസത്തെ ശമ്പളം പിടിക്കാൻ ഹൈകോടതിയുടെ ഇടക്കാല അനുമതി. ഈ തുക മേയിലെ ശമ്പളത്തിൽനിന്ന്​ കുറക്കാമെന്നും ജസ്റ്റിസ്​ പി. ഗോപിനാഥ്​ വ്യക്തമാക്കി.

ശമ്പളം രണ്ടു ഗഡുക്കളാക്കിയതടക്കമുള്ള നടപടികൾ ചോദ്യം ചെയ്ത്​ ബി.എം.എസ്‌ യൂനിയനായ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ മേയ് എട്ടിന്​ 24 മണിക്കൂർ പണിമുടക്കിൽ പങ്കെടുത്തവർക്ക്‌ മൂന്നു ദിവസത്തെ ഡയസ്‌നോൺ പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്‌ യൂനിയൻ നൽകിയ ഹരജിലയിലാണ്​ ഇടക്കാല ഉത്തരവ്​.

മറ്റു സർക്കാർ സർവിസുകളുടേതിൽനിന്ന്​ ഡ്യൂട്ടി പാറ്റേൺ അടക്കമുള്ള കാര്യങ്ങളിൽ കെ.എസ്‌.ആർ.ടി.സിക്ക്​ വ്യത്യാസമുണ്ടെന്നാണ്​ കോർപറേഷന്‍റെ വാദം. ഒരു ദിവസം​കൊണ്ട്​ അവസാനിക്കാത്ത സർവിസ്‌ ഉൾപ്പെടെയുള്ളതിനാൽ ഒറ്റ ദിവസം ഡയസ്‌നോൺ പ്രഖ്യാപിച്ചാൽ മതിയാവില്ലെന്നും കെ.എസ്​.ആർ.ടി.സി വ്യക്തമാക്കി. തുടർന്നാണ്​ ഒരു ദിവസത്തെ ശമ്പളം പിടിക്കാൻ അനുമതി നൽകിയത്​. ബാക്കിയുള്ള രണ്ട്‌ ദിവസത്തെ ശമ്പളം പിടിക്കുന്നത്​ സംബന്ധിച്ച്‌ വിശദമായ വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന്​ വ്യക്തമാക്കിയ കോടതി ഹരജി 13ന്‌ വീണ്ടും പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtsalaryKSRTC
News Summary - KSRTC strike one day salary can withhold says Kerala High Court
Next Story