Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി മിന്നൽ പണിമുടക്ക്​ മര്യാദകേട്​; കർശന നടപടിയുണ്ടാകും -മന്ത്രി കടകംപള്ളി

text_fields
bookmark_border
kadakampally surendran-kerala online news
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സി​​​​െൻറ സ​മ​യ​ത്തെ​ച്ചൊ​ല്ലി പൊ​ലീ​സു​മാ​യി ത​ർ​ക്ക​ത്തി​ൽ ഡി.​ടി.​ ഒ അ​ട​ക്ക​മു​ള്ള​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാർ നടത്ത ിയ മി​ന്ന​ൽ പ​ണി​മു​ട​ക്കിനെ നിശിതമായി വിമർശിച്ച്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബുധനാഴ്​ച നടത്തിയ പണിമുടക്ക് യാതൊരു കാരണവശാലും​ അംഗീകരിക്കാനാവില്ലെന്ന്​ കടകംപള്ളി പറഞ്ഞു. ബസുകൾ നിരത്തിലിട്ട്​ ഗതാഗതം തടസപ്പെടുത്തിയത്​ അന്യായമാണ്​. ഒട്ടും മനഃസാക്ഷിയില്ലാതെയാണ്​ ജീവനക്കാർ പണി മുടക്കിയത്​. ജനങ്ങളുടെ നികുതി പണം കൊണ്ടാണ് ജീവനക്കാർ ജീവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ സമരം ജനങ്ങൾക്കെതിരായ യുദ്ധമാണ്​. ബുധനാഴ്​ച നടത്തിയ സമരത്തിന്​ യാതൊരുവിധ ന്യായീകരണവുമില്ല. മര്യാദകേടാണ്​ സമരക്കാർ കാണിച്ചത്​​. ഇതിനെതിരെ കർശനനടപടിയുണ്ടാകും. ബസുകൾ തലങ്ങും വിലങ്ങുമായി ഇട്ടതിനാലാണ്​ ഒന്ന​ും ചെയ്യാൻ സാധിക്കാതെ പോയത്​. സി.​െഎ.ടി.യു തൊഴിലാളികൾ അവിടെ ഇല്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.

സമരത്തിനിടെ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണു മരിച്ച കടകംപള്ളി സ്വദേശി സുരേന്ദ്രൻ (64) എന്ന യാത്രക്കാര​​​െൻറ കുടുംബത്തിന്​ സർക്കാർ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.

റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടര്‍ന്നുണ്ടായ മിന്നല്‍ പണിമുടക്കില്‍ തിരുവനന്തപുരം നഗരം നിശ്ചലാവസ്ഥയിലെത്തുകയായിരുന്നു. ബ​സു​ക​ൾ ന​ടു​റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടു​ള്ള ​സ​മ​രം യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി. ഇതിനെത്തുടര്‍ന്ന് ജനജീവിതം സ്തംഭിക്കുകയും തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsksrtc strikemalayalam newsminister kadakampalli surendran
News Summary - ksrtc strike; minister kadakampalli surendran -kerala news
Next Story