Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രക്കാരെ വലച്ച്​...

യാത്രക്കാരെ വലച്ച്​ കെ.എസ്​.ആർ.ടി.സിയിൽ മിന്നൽ പണിമുടക്ക്​

text_fields
bookmark_border
യാത്രക്കാരെ വലച്ച്​ കെ.എസ്​.ആർ.ടി.സിയിൽ മിന്നൽ പണിമുടക്ക്​
cancel

തിരുവനന്തപുരം: ടിക്കറ്റ്​ റിസർവേഷൻ കൗണ്ടറുകൾ കുടുംബ​ശ്രീക്ക് കൈമാറാനുള്ള നീക്കം യൂനിയനുകൾ തടഞ്ഞതോടെ കെ.എസ്​.ആർ.ടി.സിയിൽ മിന്നൽ പണിമുടക്ക്​. രാവിലെ എട്ട്​ മണിയോടെ തുടങ്ങിയ പണിമുടക്ക്​ നാല്​ മണിക്കൂർ നീണ്ടതോടെ യാത്രക്കാർ വലഞ്ഞു. തിരുവനന്തപുരത്ത് തുടങ്ങിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ തൊഴിലാളി യൂനിയനുകൾ പ്രതിഷേധം ഉയർത്തിയതോടെ സംസ്ഥാനത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ കെ.എസ്​.ആർ.ടി.സി സർവിസുകൾ മുടങ്ങി. ഗതാഗത മ​ന്ത്രി എ.കെ. ശശീ​ന്ദ്ര​​​െൻറ അധ്യക്ഷതയിൽ നടന്ന ചർച്ചക്ക്​ ശേഷം തീരുമാനം താൽക്കാലികമായി മരവിപ്പിക്കുമെന്ന ഉറപ്പിലാണ്​​ പണിമുടക്ക്​ പിൻവലിക്കാൻ യൂനിയനുകൾ തയാറായത്​​. ഇതോടെ​ ഉച്ചക്ക്​ 12 ഒാടെ സർവിസുകൾ പുനരാരംഭിച്ചു.

തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെ റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്ക്​ കൈമാറുന്നതിന്​ നേര​േത്ത നടപടികൾ പൂർത്തിയായിരുന്നു. ചൊവ്വാഴ്​ച രാവിലെ കുടുംബശ്രീക്കാർ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്​. എന്നാൽ, ടിക്കറ്റ്​ റിസർവേഷൻ പുറംകരാർ നൽകാനുള്ള നീക്കം നടക്കില്ലെന്ന​ും ആര്​ വന്നാലും തടയുമെന്നും ഇടത്​-വലത്​ യൂനിയനുകൾ ഉൾപ്പെടുന്ന ട്രേഡ്​ യൂനിയൻ സംയു​ക്തസമിതിയും വ്യക്തമാക്കിയിരുന്നു. തുടർന്ന്​ രാവിലെ അഞ്ച്​ മുതൽ യൂനിയനുകൾ കൗണ്ടർ ഉപരോധിച്ച്​ സമരമാരംഭിച്ചു. ആറര​േയാടെ വൻ പൊലീസ്​ സന്നാഹം സ്​ഥലത്തെത്തി. ഇതോടെ കൂടുതൽ ജീവനക്കാർ കൗണ്ടറിന്​ മുന്നിൽ തടിച്ചുകൂടി. സമരക്കാതെ സ്​ഥലത്ത്​ നിന്ന്​ നീക്കി റിസർവേഷന്​ യാത്രക്കാർക്ക്​ സൗകര്യം ചെയ്​തുകൊടുക്കാൻ പൊലീസ്​ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. കൗണ്ടറിനുള്ളിൽ ​നാട്ടിയിരുന്ന കൊടി പൊലീസ്​ നീക്കം ചെയ്​തതോടെ സംഘർഷാവസ്​ഥയായി. തുടർന്ന്​ സംയുക്ത ട്രേഡ്​ യൂനിയൻ ബസുകൾ നിർത്തിയിട്ട്​ മിന്നൽ പണിമുടക്ക​്​ പ്രഖ്യാപിക്കുകയുമായിരുന്നു.

പ്രശ്​നം രൂക്ഷമാകുന്നതിനിടെ മാനേജ്​മ​​െൻറ്​ പ്രതിനിധിയെത്തി കൗണ്ടറുകൾ കൈമാറാനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചെങ്കിലും ബി.എം.എസ്​ ഒഴികെ യൂനിയൻ നേതാക്കളൊന്നും വഴങ്ങിയില്ല. രേഖാമൂലം ഉറപ്പ്​ ലഭിക്കണമെന്നതായിരുന്നു ആവശ്യം. തുടർന്നാണ്​​ മ​ന്ത്രി എ.കെ. ശശീ​ന്ദ്ര​​​െൻറ അധ്യക്ഷതയിൽ നടന്ന ചർച്ച നടന്നതും ​പണിമുടക്ക്​ പിൻവലിച്ചതും.

കെ.എസ്.ആര്‍.ടി.സി: കുടുംബശ്രീക്ക്​ കരാര്‍ സര്‍ക്കാറുമായി കൂടിയാലോചിച്ച്​ -എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ റിസർ​േവഷൻ കൗണ്ടറുകളുടെ നടത്തിപ്പ്​ കുടുംബശ്രീക്ക്​ കൈമാറാനുള്ള തീരുമാനം സർക്കാറുമായി കൂടിയാലോചിച്ചാണ്​ നിശ്ചയിച്ചതെന്ന്​ മന്ത്രി എ.കെ. ശശീന്ദ്രൻ. മന്ത്രി കെ.ടി. ജലീല്‍ മുന്‍കൈയെടുത്താണ് കുടുബശ്രീയെക്കൊണ്ട് പദ്ധതി സമര്‍പ്പിച്ചത്. സര്‍ക്കാറി​​െൻറ അനുമതിയോടെയാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മ​​െൻറ്​ കുടുബശ്രീയുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നും യൂനിയൻ ഭാരവാഹികളുമായുള്ള ചർച്ചക്കുശേഷം വാർത്തസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
തൊഴിലാളിസംഘടനകളുടെ എതിര്‍പ്പി​​​െൻറ പശ്ചാത്തലത്തില്‍ കരാറുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സ്​ഥിതിയാണ്​​.

തീരുമാനം ജീവനക്കാരിലും ഭയാശങ്കകൾ സൃഷ്​ടിച്ചിട്ടുണ്ട്​. ജീവനക്കാരെ മനപ്പൂർവം ഉപദ്രവിക്കണമെന്ന്​ സർക്കാറിനില്ല. തൊഴിലാളി യൂനിയനുകളുടെ എതിര്‍പ്പ് അവഗണിച്ച്​ മുന്നോട്ട് നീങ്ങാന്‍ കുടുബശ്രീക്കും എതിര്‍പ്പുണ്ട്. ഇൗ പശ്ചാത്തലത്തിൽ സാഹചര്യങ്ങളും സ്​ഥിതിഗതികളും കുടുംബ​​ശ്രീയെ ബോധ്യപ്പെടുത്തും. കരാറില്‍ ഏര്‍പ്പെട്ട സ്ഥിതിക്ക് ഇനിയെടുക്കേണ്ട നിയമപരമായ നടപടികള്‍ കുടുബശ്രീയുമായി ആലോചിച്ച് സ്വീകരിക്കും. കരാറിൽ എതിർപ്പ്​ പ്രകടിപ്പിച്ച്​ തൊഴിലാളി യൂനിയനുകള്‍ നാല്​ ദിവസം മുമ്പ്​ കത്ത്​ നൽകിയിരുന്നു. ചൊവ്വാഴ്ച തൊഴിലാളിസംഘടനകളുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ കുടുംബശ്രീ കരാറും ഉള്‍പ്പെടുത്തിയിരുന്നതായു​ം മ​ന്ത്രി പറഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsksrtc strikemalayalam newskerala online newsKerala News
News Summary - KSRTC Strike-Kerala news
Next Story