Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി സമരത്തിന്​ ഹൈകോടതിയുടെ വിലക്ക്​

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി സമരത്തിന്​ ഹൈകോടതിയുടെ വിലക്ക്​
cancel

കൊച്ചി: ഒക്​ടോബറിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്താനിരുന്ന സമരം ഹൈകോടതി വിലക്കി. സമരം പൊതുജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പാലായിലെ സ​​​െൻറർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹരജിയിലാണ്​ ഒക്ടോബർ മൂന്നുമുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം തടഞ്ഞ്​ ചീഫ് ജസ്​റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ഇടക്കാല ഉത്തരവ്​ പുറപ്പെടുവിച്ചത്​.

ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളതെന്നും കെ.എസ്.ആർ.ടി.സിക്ക് ഇൗ ആവശ്യങ്ങൾ നിലവിലെ സാമ്പത്തികപ്രതിസന്ധിക്കിടെ പരിഗണിക്കാനാവില്ലെന്നിരിക്കെ സമരം അനാവശ്യമാണെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കേരള സ്​റ്റേറ്റ്​ റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ്​ അസോസിയേഷൻ, കെ.എസ്.ആർ.ടി വർക്കേഴ്സ്​ യൂനിയൻ (ഐ.എൻ.ടി.യു.സി), കെ.എസ്.ആർ.ടി എംപ്ലോയീസ് യൂനിയൻ, കെ.എസ്.ആർ.ടി ഡ്രൈവേഴ്സ് യൂനിയൻ എന്നീ സംഘടനകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്​ ഇൗ മാസം 13ന് നോട്ടീസ് നൽകിയിട്ടുള്ളത്. സമരത്തിന്​ നോട്ടീസ്​ നൽകി രണ്ടാഴ്​ചയായിട്ടും ലേബർ കമീഷണർ ചർച്ചക്ക്​ വിളിച്ചിട്ടില്ലെന്നും പരാതി നൽകിയിട്ടും സർക്കാർ നടപടിയുണ്ടായിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സമരം ഒഴിവാക്കാൻ ഒത്തുതീർപ്പ് ചർച്ച തുടങ്ങിയെന്നാണ് മനസ്സിലാക്കുന്നതെന്നും ഒത്തുതീർപ്പ്​ ചർച്ച നടക്കു​േമ്പാൾ സമരം പാടില്ലെന്ന്​ വ്യവസായ തർക്കപരിഹാര നിയമത്തിൽ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച​ സുപ്രീംകോടതി ഉത്തരവുകളും നിലവിലുണ്ട്​. പ്രളയത്തെത്തുടർന്നുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന അവസരം കൂടിയാണിത്​. ഇൗ സാഹചര്യത്തിൽ ഇത്തരമൊരു സമരം അനുവദിക്കാനാവില്ലെന്ന്​ കോടതി വ്യക്തമാക്കി. അനിശ്ചിതകാല സമരം കെ.എസ്.ആർ.ടി.സിയെ തകർക്കുമെന്നായിരുന്നു ഹരജിക്കാര​​​​െൻറ വാദം.

സമരവുമായി മുന്നോ​െട്ടന്ന്​ സംഘടനകൾ
കോ​ട്ട​യം: ഹൈ​കോ​ട​തി വി​ല​ക്കി​യെ​ങ്കി​ലും സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​െ​മ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രു​െ​ട സം​ഘ​ട​ന​ക​ൾ. അ​തേ​സ​മ​യം, പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​മെ​ന്ന സൂ​ച​ന​ക​ളും അ​വ​ർ ത​ള്ളു​ന്നി​ല്ല. നി​ല​പാ​ട്​ മാ​റ്റി​ല്ലെ​ന്നും സ​മ​രം ചെ​യ്​​ത്​ അ​റ​സ്​​റ്റ്​ വ​രി​ക്കു​മെ​ന്നും കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ നേ​തൃ​ത്വം അ​റി​യി​ച്ചു. ആ​ർ. ബാ​ല​കൃ​ഷ്​​ണ​പി​ള്ള മ​ന്ത്രി​യാ​യി​രി​ക്കേ ഹൈ​കോ​ട​തി വി​ല​ക്കി​യ​തി​നൊ​പ്പം സ​ർ​ക്കാ​ർ എ​സ്​​മ​യും പ്ര​യോ​ഗി​ച്ചി​ട്ടും സ​മ​രം ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ​സ്. വി​നോ​ദ്​ പ​റ​ഞ്ഞു.

സ​മ​ര​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി​ല്ലെ​ന്ന കാ​ര്യം മാ​നേ​ജ്​​മ​​െൻറി​നെ വീ​ണ്ടും ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കും. സി.​എം.​ഡി ടോ​മി​ൻ ത​ച്ച​ങ്ക​രി​യു​മാ​യി സ​ഹ​ക​രി​ച്ചു​പോ​കാ​നാ​വി​ല്ല. ത​ച്ച​ങ്ക​രി​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സി.​െ​എ.​ടി.​യു നേ​തൃ​ത്വം സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യ ക​ത്തി​ൽ തീ​രു​മാ​നം വൈ​കി​ല്ല. ത​ച്ച​ങ്ക​രി​യെ മാ​റ്റ​ണ​മെ​ന്ന ഉ​റ​ച്ച​നി​ല​പാ​ടി​ലാ​ണ്​ സി.​െ​എ.​ടി.​യ​ു നേ​താ​ക്ക​ൾ. കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എയും വി​ട്ടു​വീ​ഴ്​​ച​ക്കില്ല. എ​ന്നാ​ൽ, പ​ക​രം ത​ല​പ്പ​ത്തി​രി​ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത അ​വ​സ്​​ഥ​യാ​ണി​പ്പോ​ൾ. ത​ച്ച​ങ്ക​രി​യെ മു​ഖ്യ​മ​ന്ത്രി സ​മ്മ​ർ​ദം ചെ​ലു​ത്തി സി.​എം.​ഡി​യാ​ക്കി​യ​താ​ണ്. ഖ​ജ​നാ​വി​ൽ​നി​ന്ന്​ പ​ണം ന​ൽ​കി കോ​ർ​പ​റേ​ഷ​നെ ഇ​നി​യും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​വി​ല്ലെ​ന്നും സ​ർ​ക്കാ​ർ ന​യം വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.​ െതാ​ഴി​ലാ​ളി സം​ഘ​ട​ന നേ​താ​ക്ക​ളെ​യും ഇ​ക്കാ​ര്യം അ​റി​യി​ച്ചു.

ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യും സ്​​െ​പ​യ​ർ പാ​ർ​ട്​​സ്​-​ട​യ​ർ ക്ഷാ​മ​വും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​വ​സാ​ന ശ്ര​മ​മെ​ന്ന നി​ല​യി​ലാ​ണ്​ ത​ച്ച​ങ്ക​രി​യെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ എ​ത്തി​ച്ച​ത്. സു​ശീ​ൽ ഖ​ന്ന റി​േ​പ്പാ​ർ​ട്ടും അ​തി​ന​നു​സൃ​ത​മാ​യ ത​ച്ച​ങ്ക​രി​യു​ടെ ഭ​ര​ണ​പ​രി​ഷ്​​കാ​ര​ങ്ങ​ളും എ​തി​ർ​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത നി​ല​പാ​ടി​ലേ​ക്ക്​ സ​ർ​ക്കാ​ർ നീ​ങ്ങു​ം. ചു​മ​ത​ല ഏ​ൽ​പി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ പ​ല സീ​നി​യ​ർ ​െഎ.​എ.​എ​സ്​-​െ​എ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും. പി​രി​ച്ചു​വി​ട്ട താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കു​ക, അ​ശാ​സ്ത്രീ​യ ഡ്യൂ​ട്ടി പ​രി​ഷ്കാ​രം പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikekerala news
News Summary - KSRTC strike - Highcourt Stay- Kerala news
Next Story