Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി പണിമുടക്ക്​ ഹൈകോടതി തടഞ്ഞു: എം.ഡിക്ക്​ വിമർശനം

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി പണിമുടക്ക്​ ഹൈകോടതി തടഞ്ഞു: എം.ഡിക്ക്​ വിമർശനം
cancel

കൊച്ചി: ബുധനാഴ്​ച അർധരാത്രി മുതൽ ​െക.എസ്​.ആർ.ടി.സിയിലെ സംയുക്ത ട്രേഡ് യൂനിയൻ സമിതി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന്​ ഹൈകോടതിയുടെ വിലക്ക്​. വ്യാഴാഴ്​ച തിരുവനന്തപുരത്ത്​ നടക്കാനിരിക്കുന്ന ചർച്ചയിൽ ട്രേഡ് യൂനിയന ുകൾ പങ്കെടുക്കണമെന്ന നിർദേശത്തോടെയാണ്​ ചീഫ് ജസ്​റ്റിസ് ഋഷികേശ് റോയ്, ജസ്​റ്റിസ്​ എ.കെ. ജയശങ്കരൻ നമ്പ്യാർ എന് നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ പണിമുടക്ക് തടഞ്ഞ് ഇടക്കാല ഉത്തരവ്​ പുറപ്പെടുവിച്ചത്​. അനിശ്ചിതകാല പണിമുടക്ക്​ ച ോദ്യംചെയ്ത് പാലായിലെ സ​​​െൻറർ ഫോർ കൺസ്യൂമർ എജുക്കേഷൻ സമർപ്പിച്ച ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

അടിക്കടിയുള്ള പണിമുടക്കുമൂലം പൊതുജനം വലയുന്നതായും ബസ്​ സർവിസ്​ നിർത്തിവെച്ചുള്ള സമരങ്ങൾ അനുവദിക്കരുതെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന്​ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അതേസമയം, വിവിധ കാലങ്ങളിലുണ്ടാകുന്ന റിപ്പോർട്ടുകളിലെ നിർദേശപ്രകാരമുള്ള നടപടികൾ കെ.എസ്​.ആർ.ടി.സി ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ലെന്ന് ട്രേഡ് യൂനിയനുകൾ ആരോപിച്ചു. ക്ഷാമബത്ത, പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരെ തിരിച്ചെടുക്കൽ, ശമ്പളപരിഷ്കരണം, ഡ്യൂട്ടി പാറ്റേൺ തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കപ്പെടാനുണ്ട്​. പണിമുടക്ക് സംബന്ധിച്ച് ഇൗ മാസം ഒന്നിനുതന്നെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇത് നിയമപ്രകാരമാണെന്നും ട്രേഡ്​ യൂനിയനുകളുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എന്നാൽ, വിവിധ ആവശ്യങ്ങളുന്നയിച്ച് നോട്ടീസ് നൽകി നടപടിയുണ്ടായില്ലെങ്കിൽ ഉടൻ സമരം പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നത് ശരിയാണോയെന്ന് രാവിലെ കേസ്​ പരിഗണിക്കവേ ഡിവിഷൻബെഞ്ച്​ സമരക്കാരോട്​ ആരാഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ പണിമുടക്ക് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. സമരം അവസാനത്തെ മാർഗമാണ്. നിലവിലെ സ്​ഥിതിയിൽ അനിശ്ചിതകാല പണിമുടക്ക് സർക്കാറിന് ഗുരുതര സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ചർച്ചയുമായി ബന്ധപ്പെട്ട വിവരം അറിയിക്കാൻ സർക്കാറിന് നിർദേശം നൽകി. ഉച്ചക്കുശേഷം കേസ് പരിഗണിച്ചപ്പോൾ വ്യാഴാഴ്​ച ചർച്ച നിശ്ചയിച്ചിട്ടുള്ള കാര്യം സർക്കാർ അറിയിക്കുകയായിരുന്നു. തുടർന്നാണ്​ ട്രേഡ് യൂനിയൻ പ്രതിനിധികളോട്​ ചർച്ചയിൽ പ​െങ്കടുക്കാൻ നിർദേശിക്കുകയും പണിമുടക്ക്​ തടയുകയും ചെയ്​തത്​.

ഇൗ മാസം ഒന്നിന്​ തൊഴിലാളി യൂനിയനുകൾ പണിമുടക്ക് നോട്ടീസ് നൽകിയിട്ടും അനുരഞ്​ജന ചർച്ചക്കുവേണ്ടി നോട്ടീസ് യഥാസമയം ലേബർ കമീഷണർക്ക്​ വിടാത്ത എം.ഡി.യുടെ നടപടിയെ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഇക്കാര്യത്തിൽ എം.ഡിയുടെ പ്രവൃത്തികൾ വിശ്വാസയോഗ്യമല്ലെന്നും കോടതി വ്യക്​തമാക്കി. തുടർന്ന്​ നോട്ടീസ് ലഭിച്ചശേഷം ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കെ.എസ്.ആർ.ടി.സി​േ​യാട്​ നിർദേശിച്ചു. ഹരജി വീണ്ടും ചൊവ്വാഴ്​ച പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsksrtc strike
News Summary - KSRTC strike - High court slams infinite strike - Kerala news
Next Story