കെ.എസ്.ആർ.ടി.സി പണിമുടക്കിൽനിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി, കഴിയില്ലെന്ന് യൂനിയനുകൾ
text_fieldsതിരുവനന്തപുരം: പണിമുടക്കിൽനിന്ന് പിന്മാറണമെന്ന് കെ.എസ്.ആർ.ടി.സിയിലെ ട്രേഡ് യൂനിയനുകളോട് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പിന്മാറാനാവില്ലെന്ന് സംഘടന പ്രതിനിധികളും. ബുധനാഴ്ചയിലെ മോേട്ടാർ വാഹനപണിമുടക്കിൽ പെങ്കടുക്കുന്നതിന് േട്രഡ് യൂനിയനുകൾ േനാട്ടീസ് നൽകിയ സാഹചര്യത്തിലാണ് നടപടിക്രമങ്ങളുടെ ഭാഗമെന്നനിലയിൽ വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രി യോഗം വിളിച്ചത്.
കേന്ദ്ര സർക്കാറിനെതിരെയാണ് പണിമുടക്കുന്നതെങ്കിലും പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് വിട്ടുനിൽക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. മോേട്ടാർ വാഹനമേഖല മുഴുവൻ പണിമുടക്കുമായി മുന്നോട്ടുപോകുേമ്പാൾ വിട്ടുനിൽക്കാനാവില്ലെന്നും ഇന്ധനവില കെ.എസ്.ആർ.ടി.സിയെയും പ്രതികൂലമായി ബാധിക്കുകയാണെന്നും പ്രതിനിധികൾ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ ഇൗടാക്കുന്ന ഇന്ധനനികുതി പിൻവലിക്കണമെന്നും യൂനിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.
അത് നടക്കാത്തകാര്യമാണെന്ന് നേരത്തേതന്നെ സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പന്ത്രണ്ട് മണിക്കൂറാണ് പണിമുടക്കെന്നും അതുകൊണ്ടുതന്നെ കെ.എസ്.ആർ.ടി.സിക്കും ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നും യൂനിയനുകൾ യോഗത്തിൽ വ്യക്തമാക്കി. ട്രാൻസ്പോർട്ട് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ എ. ഹേമചന്ദ്രൻ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് വൈക്കം വിശ്വൻ, ടി. ദിലീപ് കുമാർ (കെ.എസ്.ആർ.ടി.ഇ.എ), ആർ. ശശീധരൻ, സി. ജയചന്ദ്രൻ (ടി.ഡി.എഫ്), എം.ജി. രാഹുൽ, എസ്. സുനിൽകുമാർ (എ.ഐ.ടി.യു.സി) തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
