കെ.എസ്.ആർ.ടി.സി: പണിമുടക്ക് തുടങ്ങി
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിൽ കോൺഗ്രസ് അനുകൂല സംഘടനയായ ഡെമോക്രാറ്റിക് ഫെഡറേഷന് (ടി.ഡി.എഫ്) ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് തുടങ്ങി.
പണിമുടക്കിനെ നേരിടാൻ മാനേജ്മെന്റ് ഡൈസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, സ്വിഫ്റ്റിലെയടക്കം താൽക്കാലിക ജീവനക്കാർ, ബദൽ ജീവനക്കാർ എന്നിവരെ നിയോഗിച്ച് സർവിസുകൾ മുടങ്ങാതിരിക്കാനാണ് ശ്രമം. ജോലിക്ക് ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങി 12 ഇന ആവശ്യങ്ങളുന്നയിച്ചാണ് തിങ്കളാഴ്ച രാത്രി 12 മുതല്‍ 24 മണിക്കൂർ പണിമുടക്ക്.
ഡൈസ്നോൺ പ്രഖ്യാപിച്ച് പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുംവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ടി.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് തമ്പാനൂർ രവി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.