Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി അന്തർസംസ്ഥാന സർവിസ്​ തുടങ്ങി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി അന്തർസംസ്ഥാന സർവിസ്​ തുടങ്ങി
cancel
camera_alt

​ ബംഗളൂരുവിലേക്ക്​ സർവീസ്​ നടത്തുന്ന ​െക.എസ്​.ആർ.ടി.സി ബസ്​ ശുചീകരിക്കുന്നു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സി​ന്​ ബു​ധ​നാ​ഴ്​​ച​ തു​ട​ക്ക​മാ​യി. ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള സ​ർ​വി​സ്​ രാ​വി​ലെ 7.35ന്​ ​പു​റ​പ്പെ​ട്ടു. വൈകീട്ട്​ 4.30 ഓടെ അവിടെയെത്തുന്ന ബ​സ്​​ രാ​ത്രി 11ന്​​ ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ക​ണ്ണൂ​രേ​ക്ക്​ തി​രി​ക്കും.

10 ശ​ത​മാ​നം നിരക്ക്​​ വ​ർ​ധ​ന​യാ​ണ്​ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കു​ന്ന​ത്. ഒാ​ണ​ക്കാ​ലം ല​ക്ഷ്യ​മി​ട്ട്​ തു​ട​ങ്ങു​ന്ന സ്​​പെ​ഷ​ൽ സ​ർ​വി​സ്​ സെ​പ്​​റ്റം​ബ​ർ ആ​റു​വ​രെ മ​ത്ര​മാ​ണു​ണ്ടാ​യി​രി​ക്കു​ക​യെ​ന്ന്​ ഡി.​ടി.​ഒ അ​റി​യി​ച്ചു. ഇ​രി​ട്ടി -കൂ​ട്ടു​പു​ഴ -വീ​രാ​ജ്​​പേ​ട്ട -മൈ​സൂ​രു വ​ഴി​യാ​ണ്​ ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ക.

ബു​ധ​നാ​ഴ്​​ച സീ​റ്റ്​ മു​ഴു​വ​നാ​യാ​ണ്​ ബ​സ്​ ബം​ഗ​ളൂ​രു​വി​​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തിയ​ത്. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ ഭാ​ഗ​മാ​യി അ​തി​സു​ര​ക്ഷ​യാ​ണ്​ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​ർ​വി​സ്​ ന​ട​ത്തു​ന്ന ബ​സു​ക​ളി​ൽ ഡ്രൈ​വ​ർ കാ​ബി​ൻ അ​ട​ക്കം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്ക്​ ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. ടി​ക്ക​റ്റി​നൊ​പ്പം ര​ജി​സ്​​ട്രേ​ഷ​ൻ പേ​പ്പ​റും കാ​ണി​ച്ചാ​ൽ മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കൂ.

കോ​വി​ഡ്​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ​യും 50 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രെ​യും കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്യൂ​ട്ടി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ത്രീ ​ലെ​യ​ർ മാ​സ്​​ക്​, ഫേ​സ്​ ഷീ​ൽ​ഡ്​ അ​ട​ക്ക​മു​ള്ള സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്കും ജീ​വ​ന​ക്കാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യെ​ന്നും ഡി.​ടി.​ഒ അ​റി​യി​ച്ചു.

Show Full Article
TAGS:ksrtc 
Next Story