സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് ബസുകളിൽ നിന്ന് യാത്ര ചെയ്യാം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ക്ലാസ് സർവിസുകളായ സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ് ബസുകളില്‍ യാത്രക്കാർക്ക് നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്കി കേരള മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്ത് ഉത്തരവിറങ്ങി. സൂപ്പർ ക്ലാസ് സർവിസുകളിൽ യാത്രക്കാർ നിന്ന് യാത്ര ചെയ്യുന്നത് വിലക്കി ഹൈകോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ചട്ടഭേദഗതിയിലൂടെ പരിഹാരം കണ്ടത്. വിധി നടപ്പായാൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ വൻ ഇടിവുണ്ടാകുമായിരുന്നു. പ്രതിസന്ധി മുന്നിൽ കണ്ട് നിയമഭേദഗതി ആവശ്യപ്പെട്ട് മാനേജ്മെൻറ് സർക്കാറിന് കത്തുനൽകിയിരുന്നു.
സൂപ്പര്‍ ക്ലാസ് ബസുകളില്‍ സീറ്റിെൻറ ശേഷി അനുസരിച്ചുള്ള യാത്രക്കാരെയേ അനുവദിക്കാവൂവെന്നാണ് മോട്ടോര്‍വാഹന ചട്ടത്തില്‍ പറഞ്ഞിരുന്നത്. ഇതില്‍ സൂപ്പർ ക്ലാസ് എന്ന നിര്‍വചനത്തില്‍നിന്ന് സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് സര്‍വിസുകളെ ഒഴിവാക്കിയാണ് പുതിയ ഭേദഗതി. ദീര്‍ഘദൂരപാതകളിലെ വോള്‍വോ, സ്കാനിയ മള്‍ട്ടി ആക്സില്‍ ബസുകള്‍ മാത്രമേ സൂപ്പര്‍ക്ലാസ് വിഭാഗത്തില്‍ ഉള്പ്പെടൂ. ഇവയില്‍ സീറ്റിനെക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റാറില്ല.
സെൻറര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജുക്കേഷന്‍ നല്കിയ ഹരജിയിലാണ് സൂപ്പര്‍ക്ലാസ് ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് നിരോധിച്ച് മാർച്ച് 27ന് ഹൈകോടതി വിധിയുണ്ടായത്. സര്‍ക്കാറിന് വേണമെങ്കില്‍ കെ.എസ്.ആര്.ടി.സിക്ക് ഇളവ് നല്‍കാമെന്ന് വിധിയിൽ കോടതി നിര്‍ദേശിച്ചിരുന്നു. രാത്രി സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളാണ് അധികമുള്ളത്. സീറ്റൊഴിവില്ലെങ്കിലും ഹ്രസ്വദൂരത്തേക്കുള്ള യാത്രക്കാരും ഈ ബസുകളെ ആശ്രയിച്ചിരുന്നു. 620 ബസുകളാണ് ഈ വിഭാഗത്തിലുള്ളത്.
കെ.എസ്.ആര്.ടി.സി ഫ്ലക്സി നിരക്ക് കൂട്ടി
തിരുവനന്തപുരം: ദീർഘദൂരയാത്രക്കാർക്ക് ഇരുട്ടടിയായി കെ.എസ്.ആർ.ടി.സി ഫ്ലക്സി നിരക്ക് കൂട്ടി. തിരക്കിനനുസരിച്ച് നിരക്കിൽ വ്യത്യാസം വരുന്ന ഫ്ലക്സി സംവിധാനത്തിനെതിരെ പ്രതിഷേധമുള്ള സാഹചര്യത്തിലാണ് നിരക്കുയർത്തിയത്. അന്തർസംസ്ഥാന സർവിസുകളിൽ സാധാരണ തിരക്കുള്ള ദിവസങ്ങളിൽ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് വർധന. ഉത്സവ അവസരങ്ങളിലെ തൽകാൽ നിരക്കാകെട്ട 10 ശതമാനത്തിൽ നിന്ന് 35 ശതമാനത്തിലേക്കും ഉയരും. ഓണം, വിഷു, ഈസ്റ്റര്‍, പെരുന്നാള്‍ തുടങ്ങി തിരക്ക് കൂടിയ ദിവസങ്ങളില്‍ അവസാനം ബുക്ക് ചെയ്യുന്നവര്‍ക്കാകും ഈ നിരക്ക് നല്‍കേണ്ടിവരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
