ഓണത്തിരക്ക്: കെ.എസ്.ആർ.ടി.സി സ്പെഷൽ സർവിസുകൾ
text_fieldsതിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി സ്പെഷൽ സർവിസുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒമ്പതു മുതൽ 23 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവിസുകൾ.
ടിക്കറ്റ് റിസർവേഷനുകൾ ശനിയാഴ്ച മുതൽ ആരംഭിച്ചു. സീറ്റുകള്‍ ബുക്കിങ് ആകുന്നതനുസരിച്ച് യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത് കൂടുതല്‍ ബസുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കും.
ഡിമാൻഡ് അനുസരിച്ച് അധിക ബസുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. കൂടാതെ, നിലവില്‍ ഓപറേറ്റ് ചെയ്യുന്ന ഷെഡ്യൂള്‍ഡ് സ്കാനിയ, വോള്‍വോ, സ്വിഫ്റ്റ് എ.സി, നോണ്‍ എ.സി, ഡീലക്സ് ബസുകള്‍ കൃത്യമായി സര്‍വിസ് നടത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്.

