ഉത്സവകാല യാത്രകൾക്ക് കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി
text_fieldsകെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്
തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി തുടങ്ങിയ ഉത്സവകാല യാത്രകൾക്ക് കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി. ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നും മലയാളികൾക്ക് ഉത്സവകാലങ്ങളിൽ നാട്ടിലെത്താൻ കെ.എസ്.ആർ.ടി.സി സർവീസ് ഏറെ ആശ്വാസകരമാക്കും. ഉത്സവകാലങ്ങളിൽ സ്വകാര്യ മേഖല ബസ് ഓപ്പറേറ്റർമാർ രണ്ടും മൂന്നും ഇരട്ടി ടിക്കറ്റ് വില നിശ്ചയിച്ചാണ് സർവീസ് നടത്താറുള്ളത്. ഇതിനൊരു പരിഹാരവുമായാണ് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ പ്രഖ്യാപിച്ചത്.
സർവീസുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ റിസർവേഷനും കെ.എസ്.ആർ.ടി.സി ആരഭിച്ചിട്ടുണ്ട്. 2026 ഒക്ടോബർ 14 മുതൽ നവംബർ 14 വരെയാണ് കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും കേരളത്തിലേക്കും അധിക സർവീസുകൾ നടത്തുന്നത്. ചില സർവീസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ (Alternate Days) മാത്രമായിരിക്കും ആയിരിക്കും സർവീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകതയും തിരക്കും പരിഗണിച്ച് ആവശ്യമായ അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം
യാത്രക്കാർക്ക് www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കെ.എസ്.ആർ.ടി.സി വാട്സ്ആപ്പ് ടിക്കറ്റിങ് (9447071021) കൂടാതെ കെ.എസ്.ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

