Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കെ.എസ്​.ആർ.ടി.സി: ബംഗളൂരുവിലേക്കും തിരിച്ചും ഒാണ സ്​പെഷൽ സർവിസ്​
cancel
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: ബംഗളൂരുവിലേക്കും തിരിച്ചും ഒാണ സ്​പെഷൽ സർവിസ്​

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ഒാ​ണ​ക്കാ​ല​​ത്ത്​ വി​വി​ധ ഡി​പ്പോ​ക​ളി​ൽ​നി​ന്ന്​​ ബം​ഗ​ളൂ​രു​വി​ലേ​ക്കും തി​രി​ച്ചും ​കെ.​എ​സ്.​ആ​ർ.​ടി.​സി സ്പെ​ഷ​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തും. ആ​ഗ​സ്​​റ്റ്​ 25 മു​ത​ൽ സെ​പ്​​റ്റം​ബ​ർ ആ​റ്​ വ​രെ​യാ​ണ്​ സ​ർ​വി​സു​ക​ൾ. സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ളി​ൽ 10​ ശ​ത​മാ​നം അ​ധി​ക​നി​ര​ക്ക്​ ന​ൽ​ക​ണം. 'എ​ൻ​ഡ്​ ടു ​എ​ൻ​ഡ്​' വ്യ​വ​സ്ഥ​യി​ലാ​ണ്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​നാ​വു​ക. ശ​നി​യാ​ഴ്​​ച മു​ത​ൽ റി​സ​ർ​വേ​ഷ​ൻ വെ​ബ്സൈ​റ്റാ​യ online.keralartc.com ൽ ​ടി​ക്ക​റ്റ്​ ബു​ക്കി​ങ്ങും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

യാ​ത്ര​ക്കാർ കോ​വി​ഡ്​ ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ (http://covid19jagratha.kerala.nic.in) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ യാ​ത്രാ​വേ​ള​യി​ൽ യാ​ത്രാ​പാ​സ്​ ഹാ​ജ​രാ​ക്കണം.

പ്രത്യേക സർവിസുമായി കർണാടക ആർ.ടി.സിയും

ബം​ഗ​ളൂ​രു: ഒാ​ണ​ക്കാ​ല​ത്ത് ബം​ഗ​ളൂ​രു​വി​ലേ​ക്കും മൈ​സൂ​രു​വി​ലേ​ക്കും കേ​ര​ള ആ​ർ.​ടി.​സി പ്ര​ത്യേ​ക ബ​സ് സ​ർ​വി​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു​പി​ന്നാ​ലെ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യും സ്പെ​ഷ​ൽ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച്​ ആ​ഗ​സ്​​റ്റ് 24 മു​ത​ൽ സെ​പ്റ്റം​ബ​ർ ആ​റു വ​രെ​യാ​യി​രി​ക്കും പ്ര​ത്യേ​ക ബ​സ് സ​ർ​വി​സു​ക​ളു​ണ്ടാ​കു​ക.

കേ​ര​ള​ത്തി​ൽ​നി​ന്ന് 25 മു​ത​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്കും സ​ർ​വി​സു​ണ്ടാ​കും. ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​നും ക​ർ​ണാ​ട​ക ആ​ർ.​ടി.​സി (https://ksrtc.in) ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcOnam ServiceBenguluru service
Next Story