Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​ 19: കെ.എസ്​.ആർ.ടി.സി പമ്പ സർവീസുകൾ നിർത്തി

text_fields
bookmark_border
KSRTC-240819.jpg
cancel

തിരുവനന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാലത്തലത്തിൽ പമ്പയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച്​ കെ.എസ്​.ആ ർ.ടി.സി. മീനമാസ പൂജകളോട്​ അനുബന്ധിച്ച്​ നടത്താറുള്ള നിലക്കൽ-പമ്പ ചെയിൻ സർവീസും വിവിധ ഡിപ്പോകളിൽ നിന്നുള്ള സ്​പെഷ്യൽ സർവീസുമാണ്​ നിർത്തിയത്​. കെ.എസ്​.ആർ.ടി.സി എം.ഡി എം.പി ദിനേശാണ്​ ഇക്കാര്യം അറിയിച്ചത്​.

വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ ശബരിമലയിൽ തീർഥാടകർക്ക്​ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. തീർഥാടകർ ക്ഷേത്രത്തിലെത്തരുതെന്ന്​ ദേവസ്വം ബോർഡും അഭ്യർഥിച്ചിരുന്നു. ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകളും പൂജകളും മാത്രമാണ്​ നടത്താൻ നിശ്​ചയിച്ചിട്ടുള്ളതെന്നും ദേവസ്വം ബോർഡ്​ അറിയിച്ചിരുന്നു. ഇൗയൊരു സാഹചര്യത്തിലാണ്​ സർക്കാർ നടപടികൾക്ക്​ പിന്തുണ പ്രഖ്യാപിച്ച്​ കെ.എസ്​.ആർ.ടി.സിയും സർവീസ്​ നിർത്തിയിരിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSRTC Service stopped-Kerala news
Next Story