Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി സർവീസ് നിർത്തി; ഹർത്താലിന് ബി.ജെ.പി പിന്തുണ
text_fieldsbookmark_border
തിരുവനന്തപുരം: കെ.പി ശശികലയുടെ അറസ്റ്റിനെ തുടർന്ന് ആഹ്വാനം ചെയ്ത ഹർത്താലിന് ബി.ജെ.പി പിന്തുണ. സമാധാനപരമായ ഹർത്താൽ ആചരിക്കുന്നതിന് മുഴുവൻ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് ബി.ജെ.പി അഭ്യർഥിച്ചു.
ഹർത്താലിനെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് നിർത്തി. പൊലീസ് സംരക്ഷണത്തിൽ മാത്രം സർവീസ് നടത്തിയാൽ മതിയെന്ന് കൺട്രോൾ റൂമിൽ നിന്ന് ഡിപ്പോകൾക്ക് നിർദേശം നൽകി.
പല ഡിപ്പോകളിലും ബസുകൾ നിർത്തിയിട്ടിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ചിലയിടങ്ങളിൽ പാതിവഴിക്ക് സർവീസ് നിർത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. അതേസമയം, പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
