Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധനക്ഷാമം;...

ഇന്ധനക്ഷാമം; കെ.എസ്.ആർ.ടി.സി സർവിസുകൾ മുടങ്ങി

text_fields
bookmark_border
KSRTC employees
cancel

കണ്ണൂർ: ഇന്ധനംക്ഷാമം കാരണം കണ്ണൂർ ഡിപ്പോയിൽ രണ്ടാം ദിവസവും കെ.എസ്.ആർ.ടി.സി സർവിസുകൾ മുടങ്ങി. ഇരിട്ടി, കുടിയാൻമല, ചതിരൂർ തുടങ്ങിയ സർവിസുകളും കോഴിക്കോട്, കാസർകോട് റൂട്ടിലെ ട്രിപ്പുകളുമാണ് ഡീസൽ ഇല്ലാത്തതിനാൽ മുടങ്ങിയത്. കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ബസുകൾക്ക് 8,000 ലിറ്ററും മറ്റ് ഡിപ്പോകളിൽനിന്ന് എത്തുന്നവക്ക് 4,000 ലിറ്ററുമാണ് ഒരുദിവസം ആവശ്യമായ ഇന്ധനം.

രാവിലെയും വൈകീട്ടുമായി ആറായിരം ലിറ്റർ വീതമാണ് ഡിപ്പോയിലെത്തുക.

ചൊവ്വാഴ്ച ഡീസൽ എത്താത്തതാണ് ട്രിപ്പുകൾ മുടങ്ങാൻ കാരണമായത്. ബുധനാഴ്ച വൈകീട്ടോടെ കണ്ണൂരിൽ ഡീസൽ എത്തിയത് ആശ്വാസമായി. അതേസമയം തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ ഇന്ധനക്ഷാമം അനുഭവപ്പെട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - KSRTC Service stopped
Next Story