ഇരിങ്ങാലക്കുട-കോയമ്പത്തൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവിസ് അനുവദിച്ചു
text_fieldsഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽനിന്ന് കോയമ്പത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ അനുവദിച്ച് ഉത്തരവായതായി മന്ത്രിയും മണ്ഡലം എം.എൽ.എയുമായ ഡോ. ആർ. ബിന്ദു അറിയിച്ചു. പുതുതായി ആരംഭിക്കുന്ന കോയമ്പത്തൂർ സർവിസ് ഇരിങ്ങാലക്കുടയിൽനിന്ന് രാവിലെ 5.45ന് പുറപ്പെടും. തൃശൂർ, വടക്കഞ്ചേരി, പാലക്കാട്, വാളയാർ വഴി 10.05ന് കോയമ്പത്തൂരിലെത്തും. കോയമ്പത്തൂരിൽനിന്നും തിരികെ 10.35ന് പുറപ്പെടുന്ന ബസ് ഇതേ റൂട്ടിലൂടെ ഉച്ചതിരിഞ്ഞു മൂന്നിന് ഇരിങ്ങാലക്കുടയിലെത്തും. തുടർന്ന് 3.30ന് ഇരിങ്ങാലക്കുടയിൽനിന്നും പുറപ്പെടുന്ന ബസ് രാത്രി 7.55ന് കോയമ്പത്തൂരിലെത്തും. രാത്രി 8.25ന് തിരികെ പുറപ്പെട്ട് അർധരാത്രി 12.40ന് ഇരിങ്ങാലക്കുടയിൽ സർവിസ് അവസാനിപ്പിക്കും. ഉടൻ സർവിസ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും.
മതിലകത്തുനിന്ന് ആരംഭിച്ച് ഇരിങ്ങാലക്കുട, മുരിയാട്, പുതുക്കാട് വഴി മണ്ണുത്തി കാർഷിക സർവകലാശാലയിലേക്കും ഇരിങ്ങാലക്കുടയിൽ നിന്നാരംഭിച്ച് നെടുമ്പാൾ, പുതുക്കാട് വഴി വെള്ളാനിക്കോട്ടേയ്ക്കും, മൂന്നുപീടികയിൽ നിന്നാരംഭിച്ച് പടിയൂർ, ഇരിങ്ങാലക്കുട, പെരുമ്പിള്ളിശ്ശേരി വഴി തൃശൂർ മെഡിക്കൽ കോളജിലേക്കും പുതിയതായി മൂന്ന് സർവിസുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

