Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ ബസുകളില്ല; അന്തർ ...

പുതിയ ബസുകളില്ല; അന്തർ സംസ്​ഥാന സർവിസുകൾ തുടങ്ങാനാകാതെ കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
പുതിയ ബസുകളില്ല; അന്തർ സംസ്​ഥാന സർവിസുകൾ തുടങ്ങാനാകാതെ കെ.എസ്​.ആർ.ടി.സി
cancel

കോ​ട്ട​യം: പു​തി​യ ബ​സു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ത​മി​ഴ്​​നാ​ടു​മാ​യി ഉ​ണ്ടാ​ക്കി​യ അ​ന്ത​ർ​സം​സ്​​ഥാ​ന ബ ​സ്​ സ​ർ​വി​സ്​ ക​രാ​ർ പാ​ലി​ക്കാ​നാ​വാ​തെ കെ.​എ​സ്.​ആ​ർ.​ടി.​സി. ക​രാ​ർ പ്ര​കാ​രം 8835 കി​ലോ​മീ​റ്റ​ർ വീ​തം സ​ ർ​വി​സു​ക​ൾ ഇ​രു ആ​ർ.​ടി.​സി​ക​ൾ​ക്കും കേ​ര​ള​ത്തി​േ​ല​ക്കും ത​മി​ഴ്​​നാ​ട്ടി​ലേ​ക്കും ന​ട​ത്താ​മെ​ന്നി​ രി​ക്കെ, ബ​സു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ പ​ഴ​യ പെ​ർ​മി​റ്റു​ക​ൾ പോ​ലും പു​തു​ക്കാ​നാ​വാ​ത്ത അ​വ​സ്​​ഥ​യി​ലാ​ ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി. എ​ന്നാ​ൽ, ത​മി​ഴ്​​നാ​ട്​ ആ​ർ.​ടി.​സി മി​ക്ക റൂ​ട്ടു​ക​ളി​േ​ല​ക്കും സൂ​പ്പ​ർ ഡീ​ല​ക്​​സ്, എ​ക്​​സ്​​പ്ര​സ്, ഫാ​സ്​​റ്റ്​ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചു.

ഏ​റ്റ​വും ഒ​ടു​വി​ൽ മൂ​ന്നാ​റി​ൽ​നി​ന്ന്​ ക​ന്യാ​കു​മാ​രി​യി​ലേ​ക്കും കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ എ​റ​ണാ​കു​ളം വ​ഴി ക​ന്യാ​കു​മാ​രി​​യി​േ​ല​ക്കു​മാ​ണ്​ ത​മി​ഴ്​​നാ​ട്​ സ​ർ​വി​സ്​ തു​ട​ങ്ങി​യ​ത്. ഇ​വ ലാ​ഭ​ക​ര​മാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. മി​ക​ച്ച വ​രു​മാ​ന​മു​ള്ള എ​ല്ലാ പെ​ർ​മി​റ്റു​ക​ളും ഇ​തി​ന​കം ത​മി​ഴ്​​നാ​ട്​ ഏ​റ്റെ​ടു​ത്തെ​ന്ന്​ മാ​ത്ര​മ​ല്ല, നി​ല​വി​ൽ കേ​ര​ള​ത്തി​േ​ല​ക്കു​ള്ള മ​ധു​ര-​തൂ​ത്തു​ക്കു​ടി-​ചെ​െ​ന്നെ സ​ർ​വി​സു​ക​ൾ​ക്ക്​ പു​തി​യ ബ​സു​ക​ളി​റ​ക്കി പെ​ർ​മി​റ്റ്​ പു​തു​ക്കു​ക​യും ചെ​യ്​​തു. കേ​ര​ള​ത്തി​ന്​ അ​നു​വ​ദി​ച്ച ചെ​ന്നൈ, മ​ധു​ര, പ​ഴ​നി, ഊ​ട്ടി, വേ​ളാ​ങ്ക​ണ്ണി സ​ർ​വി​സു​ക​ൾ ഇ​പ്പോ​ഴും ജ​ല​രേ​ഖ​യാ​യി അ​വ​ശേ​ഷി​ക്കു​ന്നു.

കോ​ട്ട​യം-​പ​ഴ​നി, എ​റ​ണാ​കു​ളം-​ഉൗ​ട്ടി സ​ർ​വി​സു​ക​ൾ​ക്ക്​ സ​മ​യം വ​രെ ത​യാ​റാ​ക്കി​യെ​ങ്കി​ലും പു​തി​യ ബ​സു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ പെ​ർ​മി​റ്റു​ക​ൾ ന​ഷ്​​ട​പ്പെ​ടു​ന്ന അ​വ​സ്​​ഥ​യാ​ണ്. ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ അ​നു​വ​ദി​ച്ച പെ​ർ​മി​റ്റു​ക​ളി​ൽ നി​ല​മ്പൂ​ർ-​ഗൂ​ഡ​ല്ലൂ​ർ സെ​ക്​​ട​റി​ൽ നാ​ല്​ ബ​സു​ക​ൾ ആ​രം​ഭി​ച്ച​തു മാ​ത്ര​മാ​ണ്​ ഇ​തി​നൊ​ര​പ​വാ​ദം. അ​ത്​ പ​ഴ​യ ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം-​ക​ന്യാ​കു​മാ​രി സെ​ക്​​ട​റി​ലു​ള്ള സ​ർ​വി​സു​ക​ൾ​ക്കും പെ​ർ​മി​റ്റ്​ പു​തു​ക്കാ​ൻ പു​തി​യ ബ​സു​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

പെ​ർ​മി​റ്റ്​ ന​ഷ്​​ട​പ്പെ​ടു​മെ​ന്ന​ത്​ ഉ​ന്ന​ത​ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ബ​സു​ക​ളി​ല്ലാ​തെ എ​ന്തു​ചെ​യ്യു​മെ​ന്ന മ​റു​ചോ​ദ്യ​മാ​ണ്​ ഉ​യ​രു​ന്ന​ത്​. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ക​ർ​ണാ​ട​ക സ​ർ​വി​സു​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്. നി​ല​വി​ലെ പ​ല ബ​സു​ക​ളും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​യാ​ണ്. ഇ​ട​തു​സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ഇ​തു​വ​രെ നി​ര​ത്തി​ലി​റ​ക്കി​യ​ത്​ പു​തി​യ 100 ബ​സു​ക​ളാ​ണ്. പ്ര​തി​വ​ർ​ഷം 1000 ബ​സു​ക​ളെ​ന്നാ​യി​രു​ന്നു ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും 1300ല​ധി​കം ബ​സു​ക​ൾ നി​ര​ത്തി​ൽ​നി​ന്ന്​ മാ​റ്റേ​ണ്ട​താ​യി​ട്ടു​പോ​ലും അ​തി​നു ക​ഴി​യാ​ത്ത ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കോ​ർ​പ​റേ​ഷ​ൻ. ശ​ബ​രി​മ​ല സീ​സ​ണി​ൽ ഇ​ക്കു​റി​യും പ​ഴ​യ ബ​സു​ക​ൾ പെ​യി​ൻ​റ​ടി​ച്ച്​ ഓ​ടി​ക്കാ​നാ​ണ്​ നീ​ക്കം.

Show Full Article
TAGS:ksrtc service Inter State Bus Service kerala news malayalam news 
Next Story