Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവർ ക്ഷാമം:...

ഡ്രൈവർ ക്ഷാമം: റദ്ദാക്കിയത്​ 1290 ഷെഡ്യൂളുകൾ

text_fields
bookmark_border
KSRTC - malayalam news online
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ഡ്രൈ​വ​ർ ക്ഷാ​മ​ത്തെ​തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ ​െപ​രു​വ​ഴി​യി​ലാ​ക്കി സ​ർ​വി​സ് റ​ദ്ദാ​ക്ക​ൽ തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച മാ​ത്രം റ​ദ്ദാ​ക്കി​യ​ത് 1290 ഷെ​ഡ്യൂ​ളു​ക​ൾ. കോ​ട​തി നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് ദി​വ​സ​വേ​ത​ന​ക്കാ​രാ​യ ഡ്രൈ​വ​ർ​മാ​ർ ഒ​ഴി​വാ​യ​തോ​ടെ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​മാ​ണ് സ​ർ​വി​സു​ക​ൾ താ​ളം​തെ​റ്റു​ന്ന​ത്.

കൂ​ടു​ത​ൽ ഷെ​ഡ്യൂ​ളു​ക​ൾ മു​ട​ങ്ങി​യ​ത് തെ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ് -678 എ​ണ്ണം. മ​ധ്യ​മേ​ഖ​ല​യി​ൽ 498ഉം ​വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ 114ഉം ​ഷെ​ഡ്യൂ​ളു​ക​ൾ വെ​ള്ളി​യാ​ഴ്ച ത​ട​സ്സ​പ്പെ​ട്ടു. ബ​സു​ക​ളിെ​ല​ല്ലാം ക​ന​ത്ത തി​ര​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട​ത്. ഒാ​ർ​ഡി​ന​റി മു​ത​ൽ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ​ർ​വി​സു​ക​ൾ​വ​രെ യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ചാ​ണ് ഒാ​ടി​യ​ത്. പ്ര​ധാ​ന സ്​​റ്റോ​പ്പു​ക​ളി​ലെ​ല്ലാം മൂ​ന്നും നാ​ലും ബ​സി​ൽ ക​യ​റാ​നു​ള്ള യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. അ​ഞ്ച് മി​നി​റ്റ്​ ഇ​ട​വേ​ള​ക​ളി​ലെ​ത്തി​യി​രു​ന്ന ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ സ​ർ​വി​സു​ക​ൾ അ​ര​മ​ണി​ക്കൂ​ർ​വ​രെ വൈ​കി. ഇ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം യാ​ത്ര​ദു​രി​തം രൂ​ക്ഷ​മാ​യി.

യാ​ത്ര​ക്കാ​ര്‍ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ലും അ​നു​വ​ദി​ച്ച സ്​​റ്റോ​പ്പു​ക​ളി​ലെ​ല്ലാം ബ​സു​ക​ള്‍ നി​ര്‍ത്താ​ന്‍ ജീ​വ​ന​ക്കാ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.
ഡ്യൂ​ട്ടി ക​ഴി​യു​ന്ന​വ​രെ നി​ര്‍ബ​ന്ധി​ച്ച് അ​ടു​ത്ത ബ​സി​ല്‍ നി​യോ​ഗി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്. ആ​ഴ്ച​യി​ലെ അ​വ​ധി ഉ​ട​ന്‍ ന​ല്‍കേ​ണ്ട​തി​ല്ലെ​ന്നാ​ണ് നി​ര്‍ദേ​ശം.

താ​ൽ​ക്കാ​ലി​ക ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്ത​തു​വ​രെ അ​വ​ധി നി​യ​ന്ത്രി​ച്ച് പ​ര​മാ​വ​ധി ഡ്രൈ​വ​ര്‍മാ​രെ നി​യോ​ഗി​ക്കാ​ന്‍ യൂ​നി​റ്റ് മേ​ധാ​വി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചെ​യി​ൻ സ​ർ​വി​സു​ക​ളും ഗ്രാ​മീ​ണ റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളും വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലും യാ​ത്ര​ക്ലേ​ശം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ യാ​ത്രാ​ക്കാ​രു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ബ​ദ​ൽ ക്ര​മീ​ക​ര​ണം ഏ​ർെ​പ്പ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ സ്ഥി​തി രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsksrtc servicemalayalam newsbus service Canceled
News Summary - KSRTC Service Canceled -Kerala News
Next Story