കെ.എസ്.ആർ.ടി.സി യാത്രക്കാരെ പിടിക്കാൻ പ്രത്യേക സംവിധാനം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കയറുന്ന യാത്രക്കാരെ കണ്ടുപിടിച്ച് സ്വകാര്യ അ ന്തർ സംസ്ഥാന ലക്ഷ്വറി ബസുകളിലേക്ക് മാറ്റുന്നതിന് പ്രത്യേക സംവിധാനം തന്നെ സ്വകാര്യബ സുകൾക്കുണ്ട്.
മുമ്പ് കെ.എസ്.ആർ.ടി.സി റിസർവേഷൻ വിവരങ്ങൾ സ്വകാര്യ ബസ് കമ്പനികൾക്ക് ചോർന്ന സംഭവങ്ങളുമുണ്ടായിരുന്നു. ഒാണം, ക്രിസ്മസ്, ഇൗദ് തുടങ്ങി തിരക്കുള്ള സീസണുകളിൽ കെ.എസ്.ആർ.ടി.സിയുടെ ഒാൺലൈൻ പോർട്ടൽ ദുരൂഹ സാഹചര്യത്തിൽ തകരാറിലാകുന്നതും ഇതിനോട് ചേർത്തുവായിക്കണം. ഇപ്പോൾ കെ.എസ്.ആർ.ടി.സി വാടകക്കെടുത്ത കമ്പനികളെ സ്വാധീനിച്ച് വണ്ടി നൽകാതാക്കുകയാണ് പുതിയ രീതി.
കെ.എസ്.ആർ.ടി.സി തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോകുന്നതിന് 937 രൂപ വാങ്ങുമ്പോൾ കല്ലട പോലുള്ള സമാന്തര സ്വകാര്യമാഫിയകൾ തിരക്കിനനുസരിച്ച് 3000- 4000 രൂപ വരെയാണ് വാങ്ങുന്നത്.
