വനിതാ കണ്ടക്ടർമാർക്ക് രണ്ട് ദിവസം ആർത്തവ അവധി പ്രായോഗികമല്ലന്ന് കെ.എസ്.ആർ.ടി.സി
text_fieldsകൊച്ചി: വനിതാ കണ്ടക്ടർമാർക്ക് രണ്ട് ദിവസം ആർത്തവ അവധി അനുവദിക്കുന്നത് തൊഴിൽ വിന്യാസത്തെയും നടത്തിപ്പിനെയും ബാധിക്കുമെന്ന് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ.
സാമ്പത്തിക സ്ഥിതിയെയും ഇത് ദോഷകരമായി ബാധിക്കുമെന്ന് കെ.എസ്.ആർ.ടി.സി ചീഫ് ലോ ഓഫിസർ പി.എൻ. ഹേന നൽകിയ വിശദീകരണത്തിൽ പറയുന്നു. ആർത്തവ അവധി ആവശ്യപ്പെടുന്ന നിവേദനം പരിഗണിക്കണമെന്നാവശ്യപ്പെട്ട് എസ്.എസ്. ആശ തുടങ്ങിയ കണ്ടക്ടർമാർ നൽകിയ ഹരജിയിലാണ് വിശദീകരണം.
ഭരണ, നിയമ നിർമാണ തലങ്ങളിൽ നയപരമായ തീരുമാനമെടുക്കേണ്ട വിഷയമാണിത്. സർവീസ് ചടങ്ങളിലൊന്നും ഇതിനു വ്യവസ്ഥയില്ല. ആർത്തവ അവധി മൗലികാവകാശങ്ങളുടെ ഭാഗമല്ല. അതിനാൽ, ഹരജി നിലനിൽക്കാത്തതാണ്. ശമ്പളവും പെൻഷനും കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന കെ.എസ്.ആർ.ടി.സിയിൽ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ല. നിലവിൽ 1842 കണ്ടക്ടർമാർ ഉൾപ്പെടെ 2846 വനിതാ ജീവനക്കാരുണ്ട്. പ്രതിമാസം രണ്ട് അവധി വീതം ആകെ 5682 അവധി വേണ്ടിവരും. പകരക്കാരെ നിയോഗിക്കൽ, ഓവർടൈം നൽകൽ, സർവീസ് മുടക്കം തുടങ്ങിയ സാധ്യതകളുണ്ടെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

