Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇൻഷുറൻസ് ഇല്ലാത്ത...

ഇൻഷുറൻസ് ഇല്ലാത്ത ബസുകൾ ഓടിക്കുന്നത് നിയമവിരുദ്ധമാണോ? അല്ലെന്ന് കെ.എസ്.ആർ.ടി.സി, കാരണമിതാണ്

text_fields
bookmark_border
ksrtc
cancel
camera_alt

കെ.എസ്.ആർ.ടി.സി ബസ് പൂഞ്ഞാറിലെ വെള്ളക്കെട്ടില്‍ 

കെ.എസ്.ആർ.ടി.സി ബസ് പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ ഓടിച്ച സംഭവത്തിൽ ഡ്രൈവർ എസ്. ജയദീപിനെ കോർപറേഷൻ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കെ.എസ്.ആർ.ടി.സി അധികൃതർക്കെതിരെ ആരോപണവുമായി ഡ്രൈവറും, ഡ്രൈവറുടേത് അജ്ഞത‍യാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സിയും രംഗത്തെത്തിയിരുന്നു. തനിക്ക് ഓടിക്കാൻ നൽകിയത് ഫിറ്റ്നെസ് ടെസ്റ്റ് നടത്താത്ത ബസാണെന്നായിരുന്നു ഡ്രൈവറുടെ വാദം. ഇൻഷൂറൻസ് ഇല്ലാത്ത ബസാണെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇതിന് വിശദമായ മറുപടി നൽകിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി.

ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലേ?

കെ.എസ്.ആർ.ടി.സിയുടെ മറുപടി:

2020 ഫെബ്രുവരി മുതൽ കോവിഡ് മഹാമാരിയെത്തുടർന്ന് എല്ലാത്തരം വാഹനങ്ങളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള കാലാവധി സർക്കാർ ദീർഘിപ്പിച്ചു വന്നിരുന്നു. ഇത്തരത്തിൽ G.O (Rt) No. 330/2021/TRAN തിയതി 26.09.2021ൽ പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം നിലവിലെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ കാലാവധി 2021 ഡിസംബർ 31 വരെയോ കെ.എസ്.ആർ.ടി.സി ബസുകളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതു വരെയോ, ഏതാണോ ആദ്യം അതുവരെ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്.

കോവിഡിന് മുൻപ് 6200 ലധികം ബസുകൾ സർവിസ് നടത്തിയിരുന്നിടത്ത് ഇന്ന് 4000 ത്തോളം ബസുകൾ മാത്രമേ സർവിസ് നടത്തി വരുന്നുള്ളൂ. ഇവയ്ക്കെല്ലാം കോവിഡിന് മുൻപ് എല്ലാ വർഷവും കൃത്യമായി ഫിറ്റ്നെസ് ടെസ്റ്റുകൾ നടത്തി വന്നതുമാണ്. സാധുതയുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു ബസും സർവിസിന് നൽകാറുമില്ല. ഫിറ്റ്നസ് ടെസ്റ്റ് ഇല്ലെങ്കിൽ പോലും എല്ലാ ബസുകളും സർവിസിന് ശേഷം ദൈനംദിന പരിശോധന നടത്തുകയും തകരാറുകൾ പരിഹരിക്കുകയും ആഴ്ച തോറും വീക്കിലി മെയിന്‍റനൻസ്, കൃത്യമായി മന്ത്‌ലി മെയിന്‍റനൻസ് എന്നിവയും നടത്തുന്നുണ്ട്.

ഓരോ ബസിനും ഉപയോഗിച്ച സ്പെയർ പാർട്ട്സിനും, ചെയ്ത മെക്കാനിക്കൽ ജോലിക്കും, നിയോഗിക്കപ്പെട്ട ജീവനക്കാർ ആരാണ് എന്നതുൾപ്പെടെയുള്ള രേഖകൾ പോലും കൃത്യമായി സംരക്ഷിക്കപ്പെടുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നതിന് പരിചയസമ്പന്നരും സാങ്കേതിക തികവുള്ളവരുമായ ഒരു മെക്കാനിക്കൽ വിഭാഗം കെ.എസ്.ആർ.ടി.സിക്കുണ്ട് എന്ന് കോവിഡ് കാലത്ത് പൊതു സമൂഹത്തിന് പോലും ബോധ്യമായതാണ്. ഇതൊന്നും ഒരാശാന്‍റെ ഗീർവാണത്തിൽ ഒലിച്ച് പോകുന്നതല്ല.

ബസിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലേ?

കെ.എസ്.ആർ.ടി.സിയുടെ മറുപടി:

കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെന്നും അത് കൊണ്ട് തന്നെ ഈ വാഹനങ്ങൾ നിരത്തിലോടുന്നത് നിയമ വിരുദ്ധമാണെന്നും പ്രസ്തുത ഡ്രൈവറുടെ വാക്കുകൾ കടമെടുത്ത് ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരണം അഴിച്ചു വിടുന്നത് ശ്രദ്ധയിൽപ്പെട്ടു. കേന്ദ്ര സർക്കാറിന്‍റെ പരിവാഹൻ വെബ് സൈറ്റിൽ നിന്നുള്ള വിവരങ്ങളടങ്ങിയ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് പ്രചാരണങ്ങൾ കൊഴുപ്പിക്കുന്നത്. ആശാന്‍റെ ഗീർവാണങ്ങൾ കേട്ട് കാള പെറ്റന്ന് കേട്ടയുടൻ കയറെടുത്ത ഓൺലൈൻ മാധ്യമങ്ങൾ വസ്തുത പരിശോധിച്ചെങ്കിൽ 'ആശാന്‍റെ' അജ്ഞതയ്ക്ക് കുടപിടിക്കില്ലായിരുന്നു.

ഇനി നമുക്ക് വസ്തുതകൾ പരിശോധിക്കാം... കെ.എസ്.ആർ.ടി.സിക്ക് ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി എല്ലാ ബസുകളും ഇൻഷ്വർ ചെയ്യുന്നതിനുള്ള കരാർ ഉണ്ടായിരുന്നു. എന്നാൽ ലോക്ഡൗൺ കാലത്തിനിടയ്ക്ക് ഇതിന്‍റെ കാലാവധി അവസാനിച്ചതിനാൽ ഫ്ലീറ്റിലുള്ള ചില ബസ്സുകൾക്ക് നിലവിൽ ഇൻഷുറൻസ് ഇല്ല എന്നത് ശരിയാണ്.

എന്നാൽ ഇത്തരത്തിൽ ഇൻഷുറൻസ് കാലാവധി അവസാനിച്ച കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുന്നത് നിയമ വിരുദ്ധമാണോ?

ഈ ചോദ്യത്തിന് ഉത്തരം അല്ല എന്നാണ്...

അതെന്തുകൊണ്ട് ?

വാഹനങ്ങളുടെ ഇൻഷ്വറൻസ് സംബന്ധിച്ച് പ്രതിപാദിക്കുന്നത് മോട്ടോർ വാഹന നിയമം 1988, വകുപ്പ് 146 പ്രകാരമാണ്. ഇത് പ്രകാരം സംസ്ഥാന സർക്കാറിന് പ്രത്യേക ഉത്തരവിലൂടെ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, ഇൻഷ്വറൻസിനായി പ്രത്യേക ഫണ്ടുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്ങുകളുടെ വാഹനങ്ങൾ എന്നിങ്ങനെ മൂന്ന് തരം വാഹനങ്ങളെ ഇൻഷ്വറൻസ് വേണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കാൻ അനുമതി ഉണ്ട്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർ മുഖേന ഉണ്ടാകുന്ന മോട്ടോർ ആക്സിഡന്‍റുകൾക്കായി നഷ്ടപരിഹാരം നൽകുന്നതിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കിയ കെ.എസ്.ആർ.ടി.സിയെപ്പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെ തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന് അധികാരവും അവകാശവും ഈ വകുപ്പ് നൽകുന്നുണ്ട്.

കേരള സർക്കാർ ഈ വ്യവസ്ഥ പ്രകാരം No. 22005/Estt-B3/65/Fin തിയതി 18.05.1965 എന്ന ഉത്തരവിലൂടെ കെ.എസ്.ആർ.ടി.സിയെ നിർബ്ബന്ധമായും ഇൻഷുറൻസ് വേണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കി ഉത്തരവായിട്ടുമുണ്ട്. മോട്ടോർ വാഹന നിയമം 1988, വകുപ്പ് 217 ലെ വ്യവസ്ഥ പ്രകാരം പ്രസ്തുത ഉത്തരവിന് ഇപ്പോഴും നിയമ സാധുതയുമുണ്ട്. അതിനാൽ തന്നെ വാഹനാപകടത്തെ തുടർന്ന് യാത്രക്കാർക്കോ മറ്റേതെങ്കിലും വ്യക്തികൾക്കോ പരിക്കോ മരണമോ സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനിയ്ക്ക് പകരം കെ.എസ്.ആർ.ടി.സി സ്വന്തം ഫണ്ടിൽ നിന്നും നഷ്ടപരിഹാരം നൽകും. അതായത് ഇൻഷുറൻസ് എടുക്കാനും എടുക്കാതിരിക്കാനുമുള്ള അധികാരവും അവകാശവും നിയമപ്രകാരം കെ.എസ്.ആർ.ടി.സിക്കുണ്ട്.

കെ.എസ്.ആർ.ടി.സി ഫേസ്ബുക് പേജിലെ കുറിപ്പിന്‍റെ പൂർണരൂപം

ദയവായി അജ്ഞത.... അലങ്കാരമാക്കരുത് .....

കെ.എസ്.ആർ.ടി.സി ബസുകളുടെ ഫിറ്റ്നസും ഇൻഷുറൻസും സംബന്ധിച്ച് ഈരാറ്റുപേട്ട ഡിപ്പോയിൽ യാത്രക്കാരുടെ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനമോടിച്ച ഡ്രൈവർ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ .......

കഴിഞ്ഞ ദിവസം കനത്ത മഴയിൽ പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് സമീപം രൂപപ്പെട്ട വെള്ളക്കെട്ടിൽ യാത്രക്കാരുടെ ജീവന് അപകടം ഉണ്ടാകും വിധം വാഹനമോടിച്ച് കയറ്റിയതിന് സസ്പെൻഷനിലായ ശ്രീ. ജയദീപ്. എസ് ഉയർത്തുന്ന വാദങ്ങൾ പലതും വാസ്തവ വിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണ്. മേൽപ്പറഞ്ഞ സംഭവത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കാണുന്ന ആർക്കും വളരെ വ്യക്തമായി സത്യാവസ്ഥ ബോധ്യപ്പെടുന്നതാണ്. ഏതെങ്കിലും ഒരു പ്രദേശത്ത് തുടർ യാത്രയ്ക്ക് വിഘാതമാകുന്ന തരത്തിൽ വെള്ളക്കെട്ട് ഉണ്ടെന്ന് കണ്ടാൽ ആയത് അപകടകരമല്ല എന്ന് ബോധ്യപ്പെട്ട ശേഷമേ മുന്നോട്ടുള്ള യാത്രയ്ക്ക് തയ്യാറാകാവൂ എന്നത് കോർപ്പറേഷൻ നിലവിൽ നൽകിയിരിക്കുന്ന നിർദ്ദേശമാണ്. എന്നാൽ തന്റെ മുന്നിലൂടെ ഒരു വാഹനവും റോഡിലെ വെളളക്കെട്ട് മുറിച്ച് കടന്ന് പോകുന്നില്ല എന്ന് ബോധ്യപ്പെട്ടിട്ടും, വെള്ളക്കെട്ടിലൂടെ നാട്ടുകാരനായ ഒരാൾ നീന്തിക്കടക്കുന്നത് കണ്ടിട്ടും, ബസ് നിർത്തി പുറത്തിറങ്ങി വെള്ളക്കെട്ടിന്റെ തൽസ്ഥിതി ബോധ്യപ്പെടാതെ, യാത്രക്കാരുമായി ബസ് അപകടകരമായി മുന്നോട്ട് ഓടിച്ച് വന്ന് യാത്രക്കാരെ അപകട സ്ഥിതിയിലാക്കിയ ശേഷം താൻ അവരെ അപകടത്തിൽ നിന്ന് രക്ഷിച്ചു എന്ന് കൊട്ടിഘോഷിക്കുന്നതിലെ വാസ്തവ വിരുദ്ധതയും വിവേകമില്ലായ്മയും ഇതോടൊപ്പം നൽകിയിരിക്കുന്ന വീഡിയോ കാണുന്നവർക്ക് മനസ്സിലാക്കാവുന്നതാണ്. സ്വയരക്ഷയ്ക്കു വേണ്ടി ഒരു കള്ളം പറഞ്ഞാൽ അത് ന്യായീകരിക്കാൻ മറ്റായിരം കള്ളം പറയേണ്ടിവരും എന്നതിന് തെളിവാണ് തുടർന്ന് ടിയാൻ നൽകിയ മറ്റഭിമുഖങ്ങളിൽ പറഞ്ഞ മറ്റ് വാദങ്ങൾ.

താനോടിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഫിറ്റ്നസ് ഇല്ല .... എന്നായി ആശാന്റെ അടുത്ത വാദം ..... ഇതേറ്റുപിടിച്ച ചില ഓൺലൈൻ മാധ്യമങ്ങൾ കെ.എസ്.ആർ.ടി.സിക്ക് സാധുതയുള്ള ഫിറ്റ്നെസും ഇൻഷുറൻസുമില്ല എന്ന മഹത്തായ കണ്ടുപിടുത്തവും നടത്തി .....

അജ്ഞത ഒരു കുറ്റമല്ല .....

പക്ഷെ അത് അലങ്കാരമാക്കരുത് .....

എന്നേ ഈ വിഷയത്തിൽ പറയാനുള്ളൂ.

2020 ഫെബ്രുവരി മുതൽകോവിഡ് മഹാമാരിയെത്തുടർന്ന് എല്ലാത്തരം വാഹനങ്ങളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള കാലാവധി സർക്കാർ ദീർഘിപ്പിച്ചു വന്നിരുന്നു. ഇത്തരത്തിൽG.O (Rt) No. 330/2021/TRAN തീയതി 26.09.2021 ൽ പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം നിലവിലെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ കാലാവധി 2021 ഡിസംബർ 31 വരെയോ കെ.എസ്.ആർ.ടി.സി ബസുകളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതു വരെയോ, ഏതാണോ ആദ്യം അതുവരെ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. കോവിഡിന് മുൻപ് 6200 ലധികം ബസുകൾ സർവ്വീസ് നടത്തിയിരുന്നിടത്ത് ഇന്ന് 4000 ത്തോളം ബസുകൾ മാത്രമേ സർവ്വീസ് നടത്തി വരുന്നുള്ളൂ. ഇവയ്ക്കെല്ലാം കോവിഡിന് മുൻപ് എല്ലാ വർഷവും കൃത്യമായി ഫിറ്റ്നെസ് ടെസ്റ്റുകൾ നടത്തി വന്നതുമാണ്. സാധുതയുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു ബസും സർവ്വീസിന് നൽകാറുമില്ല. ഫിറ്റ്നസ് ടെസ്റ്റ് ഇല്ലെങ്കിൽ പോലും എല്ലാ ബസുകളും സർവ്വീസിന് ശേഷം ദൈനം ദിനം പരിശോധന നടത്തുകയും തകരാറുകൾ പരിഹരിക്കുകയും ആഴ്ച തോറും വീക്കിലി മെയിന്റെനൻസ്, കൃത്യമായി മന്ത്‌ലി മെയിന്റെനൻസ് എന്നിവയും നടത്തുന്നുണ്ട്. ഓരോ ബസിനും ഉപയോഗിച്ച സ്പെയർ പാർട്ട്സിനും, ചെയ്ത മെക്കാനിക്കൽ ജോലിക്കും, നിയോഗിക്കപ്പെട്ട ജീവനക്കാർ ആരാണ് എന്നതുൾപ്പെടെയുള്ള രേഖകൾ പോലും കൃത്യമായി സംരക്ഷിക്കപ്പെടുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നതിന് പരിചയസമ്പന്നരും സാങ്കേതിക തികവുള്ളവരുമായ ഒരു മെക്കാനിക്കൽ വിഭാഗം കെ.എസ്.ആർ.ടി.സിക്കുണ്ട് എന്ന് കോവിഡ് കാലത്ത് പൊതു സമൂഹത്തിന് പോലും ബോധ്യമായതാണ്.

ഇതൊന്നും ഒരാശാന്റെ ഗീർവാണത്തിൽ ഒലിച്ച് പോകുന്നതല്ല .....

കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെന്നും അത് കൊണ്ട് തന്നെ ഈ വാഹനങ്ങൾ നിരത്തിലോടുന്നത് നിയമ വിരുദ്ധമാണെന്നും പ്രസ്തുത ഡ്രൈവറുടെ വാക്കുകൾ കടമെടുത്ത് ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരണം അഴിച്ചു വിടുന്നത് ശ്രദ്ധയിൽപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പരിവഹൻ വെബ് സൈറ്റിൽ നിന്നുള്ള വിവരങ്ങളടങ്ങിയ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് പ്രചാരണങ്ങൾ കൊഴുപ്പിക്കുന്നത്. ആശാന്റെ ഗീർവാണങ്ങൾ കേട്ട് കാള പെറ്റന്ന് കേട്ടയുടൻ കയറെടുത്ത ഓൺലൈൻ മാധ്യമങ്ങൾ വസ്തുത പരിശോധിച്ചെങ്കിൽ 'ആശാന്റെ' അജ്ഞതയ്ക്ക് കുടപിടിക്കില്ലായിരുന്നു.

ഇനി നമുക്ക് വസ്തുതകൾ പരിശോധിക്കാം....

കെ.എസ്.ആർ.ടി.സിക്ക് ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി എല്ലാ ബസുകളും ഇൻഷ്വർ ചെയ്യുന്നതിനുള്ള കരാർ ഉണ്ടായിരുന്നു. എന്നാൽ ലോക്ഡൗൺ കാലത്തിനിടയ്ക്ക് ഇതിന്റെ കാലാവധി അവസാനിച്ചതിനാൽ ഫ്ലീറ്റിലുള്ള ചില ബസ്സുകൾക്ക് നിലവിൽ ഇൻഷുറൻസ് ഇല്ല എന്നത് ശരിയാണ്.

എന്നാൽ ഇത്തരത്തിൽ ഇൻഷുറൻസ് കാലാവധി അവസാനിച്ച കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസ് നടത്തുന്നത് നിയമ വിരുദ്ധമാണോ?

ഈ ചോദ്യത്തിന് ഉത്തരം അല്ല എന്നാണ്...

അതെന്തുകൊണ്ട് ?

വാഹനങ്ങളുടെ ഇൻഷ്വറൻസ് സംബന്ധിച്ച് പ്രതിപാദിക്കുന്നത് മോട്ടോർ വാഹന നിയമം 1988, വകുപ്പ് 146 പ്രകാരമാണ്. ആയത് ഇപ്രകാരം പ്രസ്താവിക്കുന്നു.

146 Necessity for insurance against third party risk. —

(1) No person shall use, except as a passenger, or cause or allow any other person to use, a motor vehicle in a public place, unless there is in force in relation to the use of the vehicle by that person or that other person, as the case may be, a policy of insurance complying with the requirements of this Chapter: 26 [Provided that in the case of a vehicle carrying, or meant to carry, dangerous or hazardous goods, there shall also be a policy of insurance under the Public Liability Insurance Act, 1991 (6 of 1991).] Explanation. —A person driving a motor vehicle merely as a paid employee, while there is in force in relation to the use of the vehicle no such policy as is required by this sub-section, shall not be deemed to act in contravention of the sub-section unless he knows or has reason to believe that there is no such policy in force.

(2) Sub-section (1) shall not apply to any vehicle owned by the Central Government or a State Government and used for Government purposes unconnected with any commercial enterprise.

(3) The appropriate Government may, by order, exempt from the operation of sub-section (1) any vehicle owned by any of the following authorities, namely:—

(a) the Central Government or a State Government, if the vehicle is used for Government purposes connected with any commercial enterprise;

(b) any local authority;

(c) any State transport undertaking:

Provided that no such order shall be made in relation to any such authority unless a fund has been established and is maintained by that authority in accordance with the rules made in that behalf under this Act for meeting any liability arising out of the use of any vehicle of that authority which that authority or any person in its employment may incur to third parties. Explanation. —For the purposes of this sub-section, "appropriate Government" means the Central Government or a State Government, as the case may be, and—

(iii) in relation to any other State transport undertaking or any local authority, means that Government which has control over that undertaking or authority.

മേൽവിവരിച്ച മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് പ്രകാരം സംസ്ഥാന സർക്കാരിന് പ്രത്യേക ഉത്തരവിലൂടെ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, ഇൻഷ്വറൻസിനായി പ്രത്യേക ഫണ്ടുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗുകളുടെ വാഹനങ്ങൾ എന്നിങ്ങനെ 3 തരം വാഹനങ്ങളെ ഇൻഷ്വറൻസ് വേണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കാൻ അനുമതി ഉണ്ട്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർ മുഖേന ഉണ്ടാകുന്ന മോട്ടോർ ആക്സിഡന്റുകൾക്കായി നഷ്ടപരിഹാരം നൽകുന്നതിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കിയ കെ.എസ്.ആർ.ടി.സിയെപ്പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെ തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന് അധികാരവും അവകാശവും ഈ വകുപ്പ് നൽകുന്നുണ്ട്. കേരള സർക്കാർ ഈ വ്യവസ്ഥ പ്രകാരം No. 22005/Estt-B3/65/Fin തീയതി 18.05.1965 എന്ന ഉത്തരവിലൂടെ കെ.എസ്.ആർ.ടി.സിയെ നിർബ്ബന്ധമായും ഇൻഷുറൻസ് വേണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കി ഉത്തരവായിട്ടുമുണ്ട്. മോട്ടോർ വാഹന നിയമം 1988, വകുപ്പ് 217 ലെ വ്യവസ്ഥ പ്രകാരം പ്രസ്തുത ഉത്തരവിന് ഇപ്പോഴും നിയമ സാധുതയുമുണ്ട്. അതിനാൽ തന്നെ വാഹനാപകടത്തെ തുടർന്ന് യാത്രക്കാർക്കോ മറ്റേതെങ്കിലും വ്യക്തികൾക്കോ പരിക്കോ മരണമോ സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനിയ്ക്ക് പകരം കെ.എസ്.ആർ.ടി.സി സ്വന്തം ഫണ്ടിൽ നിന്നും നഷ്ടപരിഹാരം നൽകും. അതായത് ഇൻഷുറൻസ് എടുക്കാനും എടുക്കാതിരിക്കാനുമുള്ള അധികാരവും അവകാശവും നിയമപ്രകാരം കെ.എസ്.ആർ.ടി.സിക്കുണ്ട്.

വ്യാജപ്രചാരണം നടത്തിയവർക്ക് ഈ വസ്തുതകൾ അറിയാത്തതാണോ ? അതോ അറിഞ്ഞില്ലെന്ന് നടിക്കുന്നതോ?

ഞങ്ങളുടെ യാത്രക്കാർ ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ് അവർക്ക് സംരക്ഷണമൊരുക്കുന്നത് ഞങ്ങളുടെ കടമയാണ്. അതിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും അംഗീകരിക്കാൻ സാധിക്കില്ല...

യാത്രക്കാരെ അപകടത്തിലേക്ക് ഓടിച്ച് കയറ്റിയ ശേഷം .... ഞാൻ രക്ഷിക്കാൻ ശ്രമിച്ചു എന്ന് വീമ്പിളക്കുന്നവരല്ല... കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിലും സ്വജീവൻ തൃണവൽഗണിച്ച് ജീവനുകൾ രക്ഷിക്കുന്ന ജെയ്സൺ ജോസഫിനെപ്പോലുള്ള ജീവനക്കാരാണ് ഞങ്ങളുടെ റോൾ മോഡൽ.

ആരുടെയും അസത്യ പ്രചരണം കൊണ്ട് ഇല്ലാതാകുന്നതല്ല ഈ നഗ്ന സത്യങ്ങൾ .....

കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്ക് സ്വന്തം ....Show Full Article
TAGS:KSRTC Vehicle Insurance 
News Summary - KSRTC says it is not illegal to drive uninsured buses
Next Story