Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആര്‍.ടി.സി ...

കെ.എസ്.ആര്‍.ടി.സി ശമ്പളം നല്‍കി, പെന്‍ഷന്‍ ഇന്നുണ്ടായേക്കും

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി    ശമ്പളം നല്‍കി, പെന്‍ഷന്‍ ഇന്നുണ്ടായേക്കും
cancel

തി​രു​വ​ന​ന്ത​പു​രം: അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ജൂ​ലൈ​യി​ലെ ശ​മ്പ​ളം ന​ൽ​കി​ത്തു​ട​ങ്ങി. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് തു​ക കൈ​മാ​റി​യ​ത്. ധ​ന​വ​കു​പ്പ്​ അ​നു​വ​ദി​ച്ച 40 കോ​ടി​കൂ​ടി ബു​ധ​നാ​ഴ്ച അ​ക്കൗ​ണ്ടി​ലെ​ത്തി​യ​തോ​ടെ​യാ​ണ്​ വി​ത​ര​ണ​ത്തി​ന്​ വ​ഴി​തു​റ​ന്ന​ത്. ഈ 40 ​കോ​ടി​യ​ട​ക്കം സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ 70 കോ​ടി രൂ​പ​യാ​ണ് ശ​മ്പ​ള​വി​ത​ര​ണ​ത്തി​ന്റെ പ്ര​ധാ​ന ആ​ശ്ര​യം. തൊ​ഴി​ല്‍ നി​കു​തി, ഡ​യ​സ്‌​നോ​ണ്‍ എ​ന്നി​വ കു​റ​യ്‌​ക്കേ​ണ്ടി​വ​ന്ന​തി​നാ​ല്‍ 76 കോ​ടി രൂ​പ​യാ​ണ് ശ​മ്പ​ള​വി​ത​ര​ണ​ത്തി​ന് വേ​ണ്ടി​വ​ന്ന​ത്.

ഇ​തി​ന്​ പു​റ​മേ ഓ​ണം ഉ​ത്സ​വാ​നു​കൂ​ല്യ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍, ബ​ദ​ലി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ക്ക് 1000 രൂ​പ​വീ​ത​വും, സ്ഥി​ര​ജീ​വ​ന​ക്കാ​ര്‍ക്കു​ള്ള ആ​നു​കൂ​ല്യ​മാ​യ 2750 രൂ​പ​യും വ്യാ​ഴാ​ഴ്ച ന​ല്‍കും. സ്ഥി​ര ജീ​വ​ന​ക്കാ​ര്‍ക്ക് 7500 രൂ​പ​വീ​തം ശ​മ്പ​ള അ​ഡ്വാ​ന്‍സ് ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ജൂ​ലൈ​യി​ലെ പെ​ന്‍ഷ​ന്‍ കു​ടി​ശ്ശി​ക വ്യാ​ഴാ​ഴ്ച വി​ത​ര​ണം ചെ​യ്‌​തേ​ക്കും. ശ​മ്പ​ള​വി​ത​ര​ണം ഉ​ള്‍പ്പെ​ടെ​യു​ള്ള​വ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ യോ​ഗം ചേ​ര്‍ന്നി​രു​ന്നു.

ആ​ഗ​സ്റ്റ്​ 22 നു​ള്ളി​ല്‍ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​ത​ല​യോ​ഗ​ത്തി​ലെ വാ​ഗ്ദാ​ന​മെ​ങ്കി​ലും ഒ​രു ദി​വ​സം വൈ​കി​യാ​ണ്​ ശ​മ്പ​ള​മെ​ത്തി​യ​ത്. ധ​ന​വ​കു​പ്പ്​ ന​ൽ​കി​യ ഉ​റ​പ്പ്​ പാ​ലി​ക്കാ​ത്ത​താ​ണ്​ വൈ​ക​ലി​ന് കാ​ര​ണം. 50 കോ​ടി രൂ​പ ഓ​വ​ര്‍ഡ്രാ​ഫ്റ്റി​ലാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി കു​റേ​മാ​സ​മാ​യി ക​ഴി​യു​ന്ന​ത്.

ഇ​ത് പൂ​ര്‍ണ​മാ​യും അ​ട​ച്ചു​തീ​ര്‍ക്കാ​നു​ള്ള തു​ക സ​ര്‍ക്കാ​ര്‍ ന​ല്‍കി​യി​രു​ന്നെ​ങ്കി​ല്‍ വ​രു​മാ​ന​ത്തി​ല്‍നി​ന്ന്​ ഒ​രു​വി​ഹി​തം ശ​മ്പ​ള​ത്തി​ന് മി​ച്ചം പി​ടി​ക്കാ​മാ​യി​രു​ന്നു. ഓ​രോ മാ​സ​വും 50 കോ​ടി ഓ​വ​ര്‍ഡ്രാ​ഫ്റ്റ് അ​ട​ച്ചു​തീ​ര്‍ക്കു​ക​യും വീ​ണ്ടും എ​ടു​ക്കു​ക​യു​മാ​ണ്. ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ പെ​ന്‍ഷ​നും കു​ടി​ശ്ശി​ക​യു​ണ്ട്. 140 കോ​ടി രൂ​പ ഇ​തി​ന് വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensionsalaryksrtc
News Summary - KSRTC- Salary paid- pension may be available today
Next Story