Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സിക്ക്​...

കെ.എസ്​.ആർ.ടി.സിക്ക്​ സർക്കാർ വക 36 കോടി; ആശ്വാസത്തിൽ ശമ്പളവിതരണം

text_fields
bookmark_border
ksrtc2
cancel

തി​രു​വ​ന​ന്ത​പു​രം: ധ​ന​വ​കു​പ്പ്​ ക​നി​ഞ്ഞ​തോ​ടെ ഇൗ ​മാ​സ​ത്തെ ശ​മ്പ​ള​വി​ത​ര​ണ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ ടി.​സി​ക്ക്​ ആ​ശ്വാ​സം. ശ​മ്പ​ള​ത്തി​ന്​ പു​റ​മേ ബോ​ണ​സും അ​ല​വ​ൻ​സും ന​ൽ​കു​ന്ന​തി​ന്​ 36 കോ​ടി രൂ​പ​യാ​ണ ്​ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ഒ​പ്പം താ​ൽ​​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും ഞാ​യ​റാ​ഴ്​​ച വി​ത​ര​ ണം ​െച​യ്​​തു.

അ​ത​ത്​ മാ​സ​ത്തെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​വ​സം ശ​മ്പ​ളം ന​ൽ​കു​മെ​ന്നാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ വ്യ​വ​സ്ഥ. അ​ഞ്ചാം പ്ര​വൃ​ത്തി ദി​വ​സ​ത്തി​നു​ള്ളി​ൽ എം ​പാ​ന​ൽ ജീ​വ​ന​ക്കാ​ർ​ക്കും. എ​ന്നാ​ൽ, ഒാ​ണ​ക്കാ​ല​ത്ത്​ ശ​മ്പ​ളം​പോ​ലും ന​ൽ​കാ​നാ​വാ​ത്ത ​പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു മാ​നേ​ജ്​​മ​െൻറ്.

സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​നാ​യി ആ​ദ്യം ക​ത്ത്​ ന​ൽ​കി​യെ​ങ്കി​ല​ും ധ​ന​വ​കു​പ്പ്​ നി​ര​സി​ച്ചു. പി​ന്നീ​ട്​ ഗ​താ​ഗ​ത വ​കു​പ്പി​​​െൻറ ശി​പാ​ർ​ശ​യോ​ടെ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ലാ​ണ്​ ധ​ന​വ​കു​പ്പ്​ വ​ഴ​ങ്ങി​യ​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ പ്ര​തി​മാ​സം ന​ൽ​കു​ന്ന 20 കോ​ടി​ക്ക്​ പു​റ​മേ 20 കോ​ടി രൂ​പ​കൂ​ടി അ​ധി​കം അ​നു​വ​ദി​ച്ച​തി​നാ​ലാ​ണ് ശ​മ്പ​ള​വും അ​ല​വ​ൻ​സും ന​ൽ​കാ​നാ​യ​ത്. ഇ​തി​ൽ നാ​ല്​ കോ​ടി ഇ​ന്ധ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന​തി​നാ​യി​രു​ന്നു.

ഒ​രു മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന്​ 80 കോ​ടി​യാ​ണ്​ ആ​വ​ശ്യം. പ്ര​ള​യം മൂ​ലം ക​ഴി​ഞ്ഞ​മാ​സം ക​ല​ക്​​ഷ​നും കു​റ​വാ​ണ്. ഇ​തി​നി​ടെ ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം ന​ൽ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ന​ട്ടം തി​രി​യ​വെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ വി​ജി​ല​ൻ​സ്​ വി​ഭാ​ഗം എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ​ക്ക്​ മാ​​ത്രം ശ​മ്പ​ളം ന​ൽ​കി​യ ന​ട​പ​ടി ഏ​റെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - KSRTC Salary-Kerala News
Next Story