ബസിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ വീട്ടമ്മക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കെ.എസ്.ആർ.ടി.സി
text_fieldsഎറണാകുളം: കെ.എസ്. ആർ.ടി. സി ബസിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ വീട്ടമ്മക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിൽ കെ.എസ്.ആർ.ടി.സിക്ക് അതൃപ്തി. പരിക്കേറ്റയാൾ വീട്ടമ്മയായതിനാൽ തന്നെ നഷ്ടപരിഹാരം നൽകാൻ ആവില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മാത്രമാണ് നിയമപ്രകാരം നഷ്ട പരിഹാരം നൽകേണ്ടത്. കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവെയാണ് ഡ്രൈവറുടെ അശ്രദ്ധ മൂലം സീറ്റിൽ നിന്ന് തെറിച്ചുവീണ് 61കാരിക്ക് പരിക്കേറ്റത്. സംഭവത്തിൽ അതിഗുരുതരമായി പരിക്കേറ്റിരുന്നു.
ഗുരുതരമായ പരിക്കുകളുള്ളതിനാൽ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയമായ സ്ത്രീ കിടപ്പിലാവുകയും ചെയ്തു. ഈ കാര്യങ്ങൾ ഉന്നയിച്ച് മോട്ടോർ ആക്‌സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. വീട്ടമ്മക്ക് രണ്ട് ലക്ഷത്തോളം രൂപ വരെ നഷ്ടപരിഹാരം നൽകാമെന്നും അറിയിച്ചു.
എന്നാൽ 40,214 മാത്രമാണ് ഇവർക്ക് ലഭിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റത് തന്റെ ഭാവിക്ക് ദോഷമായെന്നും ട്രിബ്യുണൽ നൽകിയ നഷ്ടപരിഹാരം മതിയാവില്ലെന്നും പറഞ്ഞാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ അപ്പീലിനെ എതിർത്തു.
പരിക്കേറ്റയാൾ വീട്ടമ്മയായതിനാൽ സ്വന്തമായി വരുമാനം ഉണ്ടാക്കുന്നില്ല. അതിനാൽ തന്നെ അപകടത്തിലുണ്ടായ പരിക്ക് വരുമാനമാർഗത്തെ ബാധിക്കുന്നില്ല. അത്തരം സന്ദർഭങ്ങളിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും അഭിഭാഷകൻ അലക്സ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു.
പരാതിക്കാരി നൽകിയ സർട്ടിഫിക്കറ്റിൽ മുറിവുകളുടെ വ്യാപ്തി കോടതി പരിശോധിച്ചു. കോടതി നിരീക്ഷണത്തിൽ പരാതിക്കാരിക്ക് 12 ശതമാനം വൈകല്യമാണ് സംഭവിച്ചിട്ടുള്ളത്. എന്നാൽ പരിശോധിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ് ട്രിബ്യുണൽ സ്വീകരിച്ചിരുന്നില്ല.
അപകടം നടന്ന സമയം 5,500 രൂപ പ്രതിമാസം നൽകാനാണ് നിശ്ചയിച്ചിരുന്നത്. തലക്കേറ്റ പരിക്കുകൾക്ക് 50,000, അപകടത്തിലുണ്ടായ അസൗകര്യങ്ങൾക്കും മറ്റും 15,000 രൂപ നൽകാനും തീരുമാനിച്ചു. അപകടം നടന്നതിന് ശേഷമുള്ള 4 മാസത്തെ വരുമാന നഷ്ടത്തിന് 2000 നൽകുന്നതിന് പകരം 22,000 രൂപയാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

