Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവീസുകൾ പുനരാരംഭിച്ചു; യാത്ര ഇരുന്ന്​ മാത്രം

text_fields
bookmark_border
ksrtc
cancel

തിരുവനന്തപുരം: ​ലോക്​ഡൗണിനെ തുടർന്ന്​ നിർത്തിവെച്ചിരുന്ന ദീർഘദൂര സർവീസുകൾ കെ.എസ്.ആര്‍.ടി.സി പുനരാരംഭിച്ചു. കോവിഡ്​ ചട്ടങ്ങൾ പാലിച്ച്​ ബുധനാഴ്ച രാവിലെയോ​ടെയാണ്​ സർവീസ്​ പുനരാരംഭിച്ചത്​.

കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാണ്​ ആദ്യ ഘട്ടത്തില്‍ സർവീസ് ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ട്​. തെക്കൻ ജില്ലകളിൽ നിന്ന്​ 75ലധികം സർവീസുകളാണ്​ തുടങ്ങിയിരിക്കുന്നത്​. കർശന നിയന്ത്രണങ്ങളുള്ള ജൂൺ 12, 13 തിയതികളിൽ സർവീസ്​ ഉണ്ടായിരിക്കില്ല.

ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. 'എന്‍റെ കെ.എസ്.ആര്‍.ടി.സി' മൊബൈല്‍ അപ്ലിക്കേഷൻ വഴിയും www.keralartc.com എന്ന വെബ്‌സൈറ്റ്​ വഴിയും സർവീസുകളെ കുറിച്ച്​ വിവരങ്ങൾ അറിയാം. ലോക്​ഡൗണിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക്​ ഈ സർവീസുകൾ വലിയ ഉപകാരമാകും.

അതേസമയം, സർവീസുകൾ ആരംഭിക്കുന്നതിനെതിരെ ആരോഗ്യ വകുപ്പിന് എതിർപ്പുണ്ട്. സർവീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും കെ.എസ്.ആര്‍.ടി.സി സി.എം.ഡിയോടും ആവശ്യപ്പെട്ടു. ലോക്​ഡൗൺ അവസാനിക്കുന്ന മുറക്ക്​ ദീർഘദൂര സർവീസുകൾ പൂർണമായി പുനരാരംഭിക്കുമെന്ന്​ ഗതാഗതി മന്ത്രി ആന്‍റണി രാജു അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc​Covid 19long distance bus
News Summary - ksrtc resumes long distance service
Next Story