വീണ്ടും കൊറിയര്‍ സര്‍വിസിന് തുടക്കമിടാൻ കെ.എസ്.ആർ.ടി.സി
text_fieldsകോട്ടയം: സ്വകാര്യകമ്പനിയുമായി സഹകരിച്ച് വീണ്ടും കൊറിയര്‍ സര്‍വിസിന് തുടക്കമിടാൻ കെ.എസ്.ആർ.ടി.സി. ഇതിനായി കൊറിയർ കം പാഴ്സൽ സർവിസ് നടത്താൻ താൽപര്യമുള്ളവരിൽനിന്ന് കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. കരാർ ഏടുക്കുന്ന കമ്പനിക്ക് 5500 ബസുകളിലെ കൊറിയർ ബോക്സുകളും ഒാരോ ബസ്സ്റ്റാൻഡിലെ നിശ്ചിത സ്ഥലവും വാടകക്ക് നൽകും.നേരത്തെ റീച്ചോൺ ഫാസ്റ്റ്ബസ് കൊറിയർ സർവിസ് എന്ന പേരിൽ സ്വകാര്യകമ്പനിയുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സി െകാറിയർ സർവിസ് നടത്തിയിരുന്നത്. എന്നാൽ, ഇതിലൂടെ ലഭിക്കുന്ന വരുമാനം നാമമാത്രമായതോടെ ഇവരുമായുള്ള കരാർ റദ്ദാക്കി.
ഇതിെൻറ തുടർച്ചയായാണ് പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇൗ മാസം മൂന്ന്വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം. നാലിന് തുറക്കും. കൂടുതൽ ടെൻഡറുകൾ ലക്ഷ്യമിട്ട് പ്രധാന ഡിപ്പോകളിലെല്ലാം അറിയിപ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരുവർഷത്തേക്കാകും കരാർ. കൂടുതൽ തുക നൽകുന്നവർക്ക് അനുമതി നൽകാനാണ് തീരുമാനം. നിശ്ചിതതുക ലഭിച്ചില്ലെങ്കിൽ വീണ്ടും ടെൻഡർ ക്ഷണിക്കാനാണ് ആലോചന. ഡിപ്പോകളിൽ സൗജന്യമായി സ്ഥലം അനുവദിക്കുന്നത് ഉൾപ്പെടെ കരാർ വ്യവസ്ഥയിൽ ഒഴിവാക്കി. ഇനി ഓഫിസിന് സ്ഥലത്തിന് തറ വാടക നൽകണം. ബോക്സുകളിൽ 10 ശതമാനം സ്ഥലം കോർപറേഷൻ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.
വൻവരുമാനം ലക്ഷ്യമിട്ട് ഏറെ പ്രതീക്ഷയോടെയാണ് 2015ൽ കൊറിയര്‍ സര്‍വിസ് ആരംഭിച്ചത്. എന്നാൽ, പദ്ധതിക്കായി കോര്പറേഷന് നല്കിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആനുപാതികമായ വരുമാനം കരാറിലൂടെ ഉണ്ടായിട്ടില്ലെന്ന് വിജിലൻസ് പരിശോധനയിൽ കെണ്ടത്തി. എല്ലാ ബസുകളും വിട്ടുനൽകിയിട്ടും രണ്ടുലക്ഷം രൂപയാണ് മാസം ലഭിച്ചിരുന്നത്.
കൊറിയർ ബോക്സ് നിർമിക്കാൻ ചെലവായ തുകക്ക് തുല്യമായ വാടക പോലും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതോടെ എം.ഡി.ടോമിൻ ജെ.തച്ചങ്കരി കരാർ റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
