കെ.എസ്.ആർ.ടി.സിയെ പുനരുദ്ധരിക്കൽ: സർക്കാറിെൻറ ആദ്യനീക്കങ്ങൾ അട്ടിമറിക്കപ്പെട്ടു
text_fieldsതിരുവനന്തപുരം: നഷ്ടത്തിൽ കുരുങ്ങിയ കെ.എസ്.ആർ.ടി.സിയെ പുനരുദ്ധരിക്കാനുള്ള സർക്കാറിെൻറ ആദ്യനീക്കങ്ങൾ തന്നെ അട്ടിമറിച്ചു. മാനേജ്മെൻറ് തലപ്പത്ത് ജനറൽ മാനേജർമാരെ നിയമിക്കുന്നതിന് നടന്ന ഇൻറർവ്യൂവിൽ, പെങ്കടുത്ത 32 പേരെയും അയോഗ്യരാക്കിയാണ് അസാധാരണ നീക്കമുണ്ടായത്. -കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് പ്രഫഷണൽവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് െഎസക്കും ആവർത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെ ഉൗർജിതമായി നടന്ന നീക്കങ്ങളാണ് തുടക്കത്തിലേ പാളിയത്. െഎ.-െഎ.-എമ്മിൽനിന്നും സമാന പ്രധാന്യമുള്ള സ്ഥാപനങ്ങളിൽനിന്നും എം.ബി.എ ബിരുദം നേടിയവരും പ്രവൃത്തിപരിചയമുള്ളവരുമാണ് അഭിമുഖത്തിന് എത്തിയിരുന്നത്. എന്നാൽ അഭിമുഖത്തിൽ ‘മോശം പെർഫോമൻസ്’ എന്ന് വിലയിരുത്തിയാണ് 32 പേർക്കും അയോഗ്യത കൽപിച്ചതെന്നാണ് വിവരം.
പുനരുദ്ധാരണനടപടികളുടെ ഭാഗമായി നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടർമാരെ പൂർണമായും മാറ്റി പകരം ജനറൽ മാനേജർമാരെയും സാമ്പത്തികകാര്യങ്ങൾക്കായി ചാർേട്ടർഡ് അക്കൗണ്ടുകളെയും നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഫിനാൻസ്/അഡ്മിനിസ്ട്രേഷൻ, ടെക്നിക്കൽ വിഭാഗങ്ങളിൽ ജനറൽ മാനേജർമാരെയും ഒാപറേഷൻസ് വിഭാഗത്തിലടക്കം മൂന്ന് െഡപ്യൂട്ടി ജനറൽ മാനേജർമാരെയും ക്ഷണിച്ചു. ആഗസ്റ്റ് 19നാണ് അഭിമുഖം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ അന്നേദിവസം സി.എക്കാരുടെ തസ്തികയിലേക്ക് മാത്രമാണ് അഭിമുഖം നടന്നത്. െഎ.െഎ.ടിയിൽ നിന്നുള്ള പ്രഫസർ എത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ജനറൽ മാനേജർമാരെ നിയമിക്കാനുള്ള അഭിമുഖം സെപ്റ്റംബർ 20ലേക്ക് നീട്ടി. എന്നാൽ 20ന് നടന്ന അഭിമുഖത്തിൽ പെങ്കടുത്ത 32 പേരെയും അയോഗ്യരാണെന്ന് വിധിയെഴുതുകയായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് മാനേജ്മെൻറ് തലത്തിലെ അഴിച്ചുപണിക്ക് സർക്കാർ തുടക്കമിട്ടത്.
വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് കെ.എസ്.ആർ.ടി.സിയിലെ തന്നെ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി നിയമിക്കുന്ന കീഴ്വഴക്കം സർക്കാർ അവസാനിപ്പിച്ചിരുന്നു. എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് നിലവിലെ വിജിലൻസ് ഡയറക്ടർ. അഡ്മിനിസ്ട്രേറ്റിവ് ഒാഫിസറെയും സെക്രേട്ടറിയറ്റിൽനിന്ന് നിയമിച്ചത് സമീപകാലത്താണ്. മിഡിൽ മാനേജ്മെൻറിലെ നേരിട്ടുള്ള സ്ഥാനക്കയറ്റം യോഗ്യതയും കഴിവും പരിശോധിച്ചശേഷം മാത്രമേ പാടുള്ളൂവെന്ന് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സൂപ്പർവൈസറി തസ്തികകളിലെ സ്ഥാനക്കയറ്റത്തിന് ഇൻറർവ്യൂ അടക്കം മാനദണ്ഡമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പുനഃസംഘടനയുടെ ഭാഗമായി നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടർമാരെ സോണുകളിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
