ജോസേട്ടന്റെ സംഭാവനക്ക് പിന്നാലെ കെഎസ്ആർടിസിക്ക് പുത്തൻ ബസ് വാങ്ങാൻ വീണ്ടും ഓഫർ
text_fieldsഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ
തൃശൂർ: കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാൻ വീണ്ടും ഓഫർ. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് പുതിയ ബസ് വാങ്ങാനായി 40 ലക്ഷം രൂപ നൽകുന്നത്. ബസ് വാങ്ങാനുള്ള തുക ഇന്ന് വൈകിട്ട് മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് സൊസൈറ്റി അംഗങ്ങൾ പറഞ്ഞു.
നിലവിൽ കെ.എസ്.ആർ.ടി.സിയുടെ കീഴിൽ 5,300ഓളം ബസുകളാണ് സർവീസ് നടത്തുന്നത്. ഇത് പടിപടിയായി ഉയർത്തി സർവീസ് വിപുലീകരിക്കുക എന്നതാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, സൊസൈറ്റികൾ എന്നിവക്ക് കെ.എസ്.ആർ.ടി.സിക്കായി ബസുകൾ സംഭാവന ചെയ്യാമെന്ന് ഗതാഗത വകുപ്പ് അറിയിച്ചിരുന്നു. കൂടാതെ എം.എൽ.എമാർക്ക് ആസ്തി വികസന തുക ഉപയോഗിച്ച് അവരുടെ മണ്ഡലത്തിലേക്ക് ബസുകൾ വാങ്ങി നൽകാമെന്നും സർക്കാർ ഉത്തരവിറക്കിയിരുന്നു. പരമാവധി മൂന്ന് ബസുകൾ വരെ എം.എൽ.എമാർക്ക് വാങ്ങി നൽകാം.
അങ്കമാലി സ്വദേശിയും റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ജോസാണ് ആദ്യമായി കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാൻ പണം സംഭാവന നൽകിയത്. ബസ് വാങ്ങാനായി മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയ ചെക്ക് ഗതാഗത മന്ത്രിക്ക് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

