Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ksrtc
cancel
Homechevron_rightNewschevron_rightKeralachevron_rightകേരള-കർണാടക അന്തർ...

കേരള-കർണാടക അന്തർ സംസ്​ഥാന സർവിസ്​ പുനരാരംഭിക്കാൻ കെ.എസ്​.ആർ.ടി.സി തയാർ

text_fields
bookmark_border

തിരുവനന്തപുരം: കേരളത്തിലും കർണാടകത്തിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ ഇരു സംസ്​ഥാനങ്ങളും തമ്മിൽ അന്തർ സംസ്ഥാന സർവിസുകൾ ജൂലൈ 12 മുതൽ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയാറാണെന്ന് കർണാടക സർക്കാറിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.

കർണാടക സർക്കാറിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവിസുകളാണ് കോഴിക്കോട്, കാസർകോട്​ വഴി കെ.എസ്.ആർ.ടി.സി നടത്തുക. ഇതേ റൂട്ടിലായിരിക്കും കർണാടക റോഡ് കോർപ്പറേഷനും സർവിസ് നടത്തുക.

തമിഴ്‌നാട് സർക്കാറിന്‍റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് - സേലം വഴിയുള്ള സർവിസുകൾ ഇപ്പോൾ ആരംഭിക്കില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാകും സർവിസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - KSRTC ready to resume Kerala-Karnataka inter-state service
Next Story