Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയദർശിനി സർവിസ്:...

പ്രിയദർശിനി സർവിസ്: സ്വകാര്യ ടിക്കറ്റ് ഏജൻസിക്ക് ലഭിക്കുന്നത് ലക്ഷങ്ങൾ

text_fields
bookmark_border
പ്രിയദർശിനി സർവിസ്: സ്വകാര്യ ടിക്കറ്റ് ഏജൻസിക്ക് ലഭിക്കുന്നത് ലക്ഷങ്ങൾ
cancel

മ​ല​പ്പു​റം: പ്രി​യ​ദ​ർ​ശി​നി സ​ർ​വി​സി​ലൂ​ടെ സ്വ​കാ​ര്യ ടി​ക്ക​റ്റ് ഏ​ജ​ൻ​സി​യി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ. സ്ത്രീ​യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന ഈ ​സ​ർ​വി​സ് വ​ഴി പ​ണ​മൊ​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലും ടി​ക്ക​റ്റ് ഏ​ജ​ൻ​സി​യി​ലേ​ക്ക് ല​ക്ഷ​ങ്ങ​ൾ ന​ൽ​കേ​ണ്ടു​ന്ന സ്ഥി​തി​യി​ലാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ടി​ക്ക​റ്റ് മെ​ഷീ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ച​ലോ’ ട്രാ​ൻ​സ്പോ​ർ​ട്ട് ഐ.​ടി ക​മ്പ​നി​യാ​ണ്. ഓ​രോ ടി​ക്ക​റ്റി​നും നി​ശ്ചി​ത പൈ​സ വീ​തം ന​ൽ​കു​ന്ന ‘ട്രാ​ൻ​സാ​ക്ഷ​ൻ ഫീ’ ​മാ​തൃ​ക​യി​ലാ​ണ് ക​മ്പ​നി​യു​മാ​യു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ക​രാ​ർ. സ്മാ​ർ​ട്ട് ആ​ൻ​ഡ്രോ​യി​ഡ് മെ​ഷീ​ൻ വ​ഴി​യും ച​ലോ കാ​ർ​ഡ് വ​ഴി​യും വി​റ്റ​ഴി​ക്കു​ന്ന ഓ​രോ ടി​ക്ക​റ്റി​നും 13 പൈ​സ വീ​ത​മാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ‘ച​ലോ’ ഏ​ജ​ൻ​സി​ക്ക് ന​ൽ​കേ​ണ്ട​ത്.

ജൂ​ണി​ലെ യാ​ത്ര​ക്കാ​രു​ടെ മൊ​ത്തം ക​ണ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും പ​ദ്ധ​തി ആ​രം​ഭി​ച്ച ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജൂ​ൺ 15ന് ​ഏ​ക​ദേ​ശം 7.14 ല​ക്ഷ​ത്തി​ല​ധി​കം സ്ത്രീ​ക​ൾ പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി വ​ഴി സൗ​ജ​ന്യ​യാ​ത്ര ന​ട​ത്തി. ര​ണ്ടാം ദി​വ​സം സ്ത്രീ ​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 11.84 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. അ​ന്നേ​ദി​വ​സം ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്ത ആ​കെ യാ​ത്ര​ക്കാ​രി​ൽ 64 ശ​ത​മാ​ന​വും സ്ത്രീ​ക​ളാ​യി​രു​ന്നു. പ​ദ്ധ​തി ആ​രം​ഭി​ച്ച​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ലെ സ്ത്രീ​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി അ​ഞ്ച് ല​ക്ഷ​ത്തോ​ളം പേ​രു​ടെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ ല​ഭ്യ​മാ​യ ക​ണ​ക്കു പ്ര​കാ​രം ജൂ​ൺ 15 മു​ത​ൽ 30 വ​രെ പ്ര​തി​ദി​നം ശ​രാ​ശ​രി പ​ത്ത് ല​ക്ഷ​ത്തോ​ളം സ്ത്രീ​ക​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. അ​താ​യ​ത് ഒ​ന്ന​ര കോ​ടി​യോ​ളം സ്ത്രീ​ക​ൾ പ​ദ്ധ​തി​യി​ലൂ​ടെ യാ​ത്ര ന​ട​ത്തി. ഇ​വ​ർ​ക്കു​ള്ള സൗ​ജ​ന്യ ടി​ക്ക​റ്റി​ന് 13 പൈ​സ പ്ര​കാ​രം 15 ദി​വ​സം കൊ​ണ്ടു​ത​ന്നെ 19.5 ല​ക്ഷം രൂ​പ കെ.​എ​സ്.​ആ​ർ.​ടി.​സി ടി​ക്ക​റ്റ് മെ​ഷീ​ൻ ക​മ്പ​നി​ക്ക് ന​ൽ​കേ​ണ്ടി വ​രും. തു​ക പൂ​ജ്യം ആ​ണെ​ങ്കി​ലും ടി​ക്ക​റ്റ് ന​ൽ​കേ​ണ്ടി വ​രു​ന്ന​തി​നാ​ലാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serviceagencyticketKSRTC BusPriyadarshiniKerala News
News Summary - Priyadarshini Service: Private ticket agency gets lakhs
Next Story