Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘നല്ല അച്ചപ്പം വേണോ...

‘നല്ല അച്ചപ്പം വേണോ അച്ചപ്പം... ഒരെണ്ണം മേടിക്കണ്ണാ..’ പ്രിയദർശിനി വയറ്റത്തടിച്ചു; യാത്രക്കാർക്ക് പലഹാരം വിറ്റ് സ്വകാര്യബസ് ജീവനക്കാർ!

text_fields
bookmark_border
‘നല്ല അച്ചപ്പം വേണോ അച്ചപ്പം... ഒരെണ്ണം മേടിക്കണ്ണാ..’ പ്രിയദർശിനി വയറ്റത്തടിച്ചു; യാത്രക്കാർക്ക് പലഹാരം വിറ്റ് സ്വകാര്യബസ് ജീവനക്കാർ!
cancel

പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് ‘പ്രിയദർശിനി’ സൗജന്യ യാത്ര അനുവദിച്ചതോടെ വരുമാനം കുത്തനെ ഇടിഞ്ഞതായും ജീവിക്കാനായി നെട്ടോട്ടമോടുകയാണെന്നും സ്വകാര്യബസ് ജീവനക്കാർ. പ്രതിഫലം കുറഞ്ഞതോടെ ബസ്സിനുള്ളിൽ പലഹാര കച്ചവടം നടത്തിയാണ് പത്തനംതിട്ടയിലെ കണ്ടക്ടർമാർ പ്രതിഷേധിച്ചത്.

കെ.എസ്.ആർ.ടി.സിക്ക് നിരവധി ഓർഡിനറി ബസ്സുകൾ ഉള്ളതിനാൽ ‘പ്രിയദർശിനി’ പദ്ധതി സ്വകാര്യ ബസുകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. യാത്രക്കാർ കുറഞ്ഞതോടെ ഡീസൽ അടിക്കാനുള്ള പണം പോലും കിട്ടാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. ഇതിനു പിന്നാലെയാണ് ബസ് ഉടമകൾ ടിക്കറ്റ് ഇതര വരുമാനത്തെ കുറിച്ച് ആലോചിക്കണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞത്. ഇതോടെ ബസ്സിനുള്ളിൽ അചപ്പം ഉൾപ്പെടെയുള്ള പലഹാര കച്ചവടം നടത്താൻ ജീവനക്കാർ തീരുമാനിക്കുകയായിരുന്നു.

‘100 രൂപയ്ക്ക് 10 രൂപ വീതം കമ്മീഷനാണ് ഞങ്ങൾക്ക് കിട്ടിയിരുന്നത്. അതായത് 100 ഓടുമ്പോൾ 80 രൂപ മുതലാളിക്കും 10രൂപ വീതം ഞങ്ങൾക്ക് രണ്ടുപേർക്കും കിട്ടും. 10,000 രൂപ ഓടിയാൽ 1,000 രൂപ ശമ്പളമുണ്ട്. ഇപ്പോൾ കിട്ടുന്നത് 6000 മുതൽ 8,000 രൂപ വരെയാണ്. മുന്നോട്ട് പോകാൻ വലിയ പാടാണ്’ -പലഹാരം വിറ്റ് പ്രതിഷേധിക്കുന്ന കണ്ടക്ടർ പറഞ്ഞു.

അതിനിടെ, സൗജന്യയാത്ര മൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ വാഹന ബന്ദിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസ് ഉടമകളു​ടെ നീക്കം. ടൂറിസ്റ്റ് ബസ്, ടാക്സി, ഓട്ടോ എന്നിവരെ അണിനിരത്തിയാകും ബന്ദ് നടത്തുക. ഇത് സംബന്ധിച്ച് ജൂലൈ ആറിന് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതിന് ശേഷം സ്വകാര്യ ബസുകൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒഴിഞ്ഞ ബസുമായി സർവിസ് പൂർത്തിയാക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് ഇവർ പറയുന്നു. ഡീസൽ ചെലവിനും തൊഴിലാളികളുടെ വേതനത്തിന് പോലും പണം കണ്ടെത്താനാവാത്തത്രയും മോശം അവസ്ഥയിലാണ് ഉള്ളതെന്നും ഉടമകൾ പറയുന്നു.

അതേസമയം, മ​ല​യോ​ര റൂ​ട്ടു​ക​ളി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ സു​ര​ക്ഷ​പ​രി​ധി ലം​ഘി​ച്ച് ഇ​ര​ട്ടി​യോ​ളം യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത് അപകട സാധ്യത വർധിപ്പിക്കുകയാണ്. സു​ര​ക്ഷ​പ​രി​ധി 64 ആ​ണെ​ങ്കി​ലും പ്രി​യ​ദ​ർ​ശി​നി സ​ർ​വി​സു​ക​ൾ വ​ന്ന​തോ​ടെ 120ല​ധി​കം പേ​രെ ക​യ​റ്റേ​ണ്ട അ​വ​സ്ഥ​യാ​ണ് പ​ല കെ.എസ്.ആർ.ടി.സി ബ​സു​ക​ളി​ലും.

15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ബ​സു​ക​ൾ വീ​തി കു​റ​ഞ്ഞ മ​ല​യോ​ര റോ​ഡു​ക​ളി​ലൂ​ടെ ഇ​ത്ത​ര​ത്തി​ൽ സ​ർ​വിസ് ന​ട​ത്തു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. മ​ല​ക്ക​പ്പാ​റ, നെ​ല്ലി​യാ​മ്പ​തി, മൂ​ന്നാ​ർ, ഗ​വി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം റോ​ഡു​ക​ളു​ടെ വീ​തി​ക്കു​റ​വും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും ബ​സു​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 7.55 ന് ​ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ആ​ർ.​എ​ൻ.​ഇ 276 ന​മ്പ​ർ ബ​സി​ൽ ചാ​ല​ക്കു​ടി സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ത​ന്നെ 95 ല​ധി​കം പേ​ർ ക​യ​റി​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​യെ​ത്തി​യ​പ്പോ​ൾ വീ​ണ്ടും ആ​ളു​ക​ൾ ക​യ​റി​യ​തോ​ടെ 120 ല​ധി​കം യാ​ത്ര​ക്കാ​രു​മാ​യാ​ണ് സ​ർ​വിസ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട പ്ര​കാ​രം 51 സീ​റ്റി​ങ്ങും 25 ശ​ത​മാ​നം സ്റ്റാ​ൻ​ഡി​ങ്ങു​മു​ൾ​പ്പെ​ടെ പ​ര​മാ​വ​ധി 64 പേ​ർ​ക്ക് മാ​ത്രം യാ​ത്ര ചെ​യ്യാ​വു​ന്നി​ട​ത്താ​ണി​ത്. ദു​ർ​ഘ​ട​മാ​യ മ​ല​യോ​ര പാ​ത​യി​ലൂ​ടെ അ​മി​ത​ഭാ​രം ക​യ​റ്റി സ​ർ​വി​സ് ന​ട​ത്തു​ന്ന​ത് വ​ൻ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം. കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ റോ​ഡി​ന്റെ വ​ശ​ങ്ങ​ൾ ഇ​ടി​യാ​നും വ​ണ്ടി തെ​ന്നി​മാ​റാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ഇ​ത് ഗു​രു​ത​ര സു​ര​ക്ഷ വീ​ഴ്ച​യാ​ണെ​ന്നും കാ​ണി​ച്ച് സ്വ​ത​ന്ത്ര ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഗ​താ​ഗ​ത​മ​ന്ത്രി​ക്കും കെ.​എ​സ്.​ആ​ർ.​ടി.​സി സി ​എം.​ഡി​ക്കും ക​ത്ത് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private BusKSRTCFree Travel For WomenPriyadarshini
News Summary - KSRTC Priyadarshini free travel backfires; private bus staff sell snacks to passengers
Next Story