Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസും ജീവനക്കാരും...

പൊലീസും ജീവനക്കാരും തമ്മിൽ സംഘർഷം: തിരുവനന്തപുരത്ത്​ കെ.എസ്​.ആർ.ടി.സി​ ഓട്ടം നിർത്തി

text_fields
bookmark_border
KSRTC - malayalam news online
cancel

തിരുവനന്തപുരം: ​പൊലീസും ജീവനക്കാരും തമ്മിലുള്ള സംഘർഷത്തെ തുടർന്ന്​ തലസ്​ഥാനത്ത്​ കെ.എസ്​.ആർ.ടി.സി സർവിസുകൾ നിർത്തിവെച്ചു. തിരുവനന്തപുരം സിറ്റിയിലും തമ്പാനൂരിലുമാണ്​ ഓട്ടം നിർത്തിയത്​.

റൂട്ട്​ മാറി ഓടിയ സ്വകാര്യബസിനെ കെ.എസ്​.ആർ.ടി.സി ജീവനക്കാർ തടഞ്ഞതാണ്​ സംഘർഷത്തിന്​ തുടക്കമിട്ടത്​. സംഭവത്തിൽ സിറ്റി ട്രാൻസ്​പോർട്ട്​ ഓഫിസർ (ഡി.ടി.ഒ) സാം ലോപ്പസിനെ പൊലീസ്​ മർദിച്ചുവെന്നാണ്​ ജീവനക്കാരുടെ ആരോപണം. ഇദ്ദേഹത്തെ പൊലീസ്​ അറസ്​റ്റുചെയ്യുകയും ചെയ്​തു.


ഇതേത്തുടർന്ന്​ ഫോർട്ട്​ പൊലീസ്​ സ്​റ്റേഷൻ ഉപരോധിച്ച കെ.എസ്​.ആർ.ടി.സി ജീവനക്കാർ സി.പി.ഒ ശ്യാമിനെ മർദിച്ചതായി പൊലീസുകാർ പറയുന്നു. പൊലീസുകാർ പ്രൈവറ്റ്​ ബസുകൾക്ക്​ വേണ്ടി കെ.എസ്​.ആർ.ടി.സിയെ ദ്രോഹിക്കുകയാണെന്ന്​ ജീവനക്കാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrivandrummalayalam news
News Summary - ksrtc police conflict in trivandrum
Next Story