എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടുന്നതിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: എം പാനൽ ഡ്രൈവർമാരെ പിരിച്ചു വിടണമെന്ന ഹൈകോടതി വിധിക്കെതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ അപ്പീ ൽ നൽകി. ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം. താൽകാലിക നിയമനം നടത്താൻ കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹൈകോടതി ഉത്തരവ് നടപ്പിലായാൽ ഏകദേശം 1500 എംപാനൽ ഡ്രൈവർമാർക്കാവും തൊഴിൽ നഷ്ടമാവുക. ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടാൽ സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി ബുദ്ധിമുട്ടും. ഇൗയൊരു സാഹചര്യത്തിൽ കൂടിയാണ് എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ ഹൈകോടതി ഉത്തരവിനെ തുടർന്ന് കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ച് വിട്ടിരുന്നു. ഇതേ തുടർന്ന് തൊഴിൽലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയിൽ നിന്ന് പുറത്തായ എംപാനൽ കണ്ടക്ടർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.