കെ.എസ്.ആർ.ടി.സി 1000 ബസ് വാങ്ങുന്നു; ലക്ഷ്യം മലബാർ മേഖല
text_fieldsകോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വരുമാന വർധന ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി 1000 ബസ് വാങ്ങുന്നു. കിഫ്ബിയുടെ സഹായത്തോടെ വാങ്ങുന്നവയിൽ 40-50 ശതമാനവും മലബാർ മേഖലക്കായിരിക്കും. കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടതൽ സർവിസ് ആരംഭിക്കുന്നതിനൊപ്പം നിലവിലെ പഴയ ബസുകൾ പൂർണമായും ഒഴിവാക്കുമെന്നും കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ (ഒാപേറഷൻ) അനിൽ കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
മലബാർ മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ കൂടുതൽ ദീർഘ-ഹ്രസ്വദൂര സർവിസുകളാവും ആരംഭിക്കുക. നിലവിലെ അന്തർസംസ്ഥാന സർവിസുകളും കാര്യക്ഷമമാക്കും. മലബാർ മേഖലയിൽ കൂടുതൽ സർവിസുകൾ തുടങ്ങാനുള്ള നടപടികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു- പ്രത്യേകിച്ച് വയനാട്, കണ്ണൂർ ജില്ലകളിൽ. എന്നാൽ, ബസുകളുടെ കുറവുമൂലം നടപടികൾ പൂർത്തീകരിക്കനായില്ല. കിഫ്ബിയിൽനിന്നുള്ള 324 കോടി ലഭിച്ചാലുടൻ പുതിയ ബസുകൾ വാങ്ങാനുള്ള നടപടി ആരംഭിക്കും. ആവശ്യമെങ്കിൽ കൂടുതൽ സഹായവും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. 500 ബസുകൂടി വാങ്ങാനാവും ഇത് വിനിയോഗിക്കുക. പുതിയ ബസുകൾ നിരത്തിലറിക്കി കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ കോർപറേഷെന ശക്തമാക്കാനാണ് സർക്കാർ നിർദേശം. ഇതിനായി മാനേജ്മെൻറ് വിദഗ്ധൻ സുശീൽ ഖന്നയുടെ റിപ്പോർട്ട് നടപ്പാക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
