കണ്ണീരിനു നേരെ മുഖം തിരിച്ചു, സമരത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി പെൻഷൻകാർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം മുടങ്ങിയിട്ട് അഞ്ചുമാസം പിന്നിടുേമ്പാഴും സർക്കാറിന് നിസ്സംഗത. നിസ്സഹായരായ തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിക്കുന്നതിൽ പ്രതിഷേധിച്ച് തുറന്ന സമരത്തിലേക്കിറങ്ങാനാണ് പെൻഷൻകാരുടെ തീരുമാനം. പ്രക്ഷോഭത്തിെൻറ ആദ്യപടിയായി ഇൗ മാസം 25ന് കെ.-എസ്.ആർ.ടി.സി പെൻഷനേഴ്സ് ഒാർഗനൈസേഷെൻറ നേതൃത്വത്തിൽ സെക്രേട്ടറിയറ്റ് മാർച്ച് നടത്തും. ഇൗ മാസം 29 മുതൽ സെക്രേട്ടറിയറ്റിന് മുന്നിലും മറ്റ് ജില്ല ആസ്ഥാനങ്ങളിലും റിലേ സത്യഗ്രഹവും ആരംഭിക്കും. നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങാണ് സംഘടനയുടെ തീരുമാനം.
ഇടതുസർക്കാർ അധികാരത്തിലെത്തിയശേഷം ഇതുവരെ അഞ്ച് പെൻഷൻകാർ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്. എല്ലാ മാസവും 15നുള്ളിൽ പെൻഷൻ വിതരണം െചയ്യുമെന്ന് ഭരണത്തിലേറിയ ഘട്ടത്തിൽ മുഖ്യമന്ത്രിയടക്കം പ്രഖ്യാപിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല . 38000ത്തോളം പെൻഷൻകാരാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. ചർച്ചയിലൊന്നും ഇവർക്ക് വലിയ പ്രതീക്ഷയില്ല. ഒരു വർഷം മുമ്പ് വിളിച്ച ചർച്ചയിൽ ഉറപ്പുനൽകിയ കാര്യങ്ങൾ ഇതുവരെയും നടപ്പാക്കിയിട്ടില്ല. കണക്കുകൾ സർക്കാറിന് മുന്നിലുണ്ടായിട്ടും ഇനിയും കണ്ണുതുറക്കുന്നില്ലെന്നാണ് പെൻഷൻകാരുടെ പരിഭവം.
പെൻഷൻ വിതരണം മുടങ്ങിയതോടെ പ്രതിസന്ധിയിലായ പെൻഷൻകാർ സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ 20ന് എല്ലാ ജില്ല ആസ്ഥാനങ്ങളിലും എം.-സി റോഡിലും ദേശീയപാതകളിലും തലസ്ഥാനത്ത് സെക്രേട്ടറിയറ്റിന് മുന്നിലുമെല്ലാം റോഡ് ഉപരോധിച്ച് പെൻഷൻകാർ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു.- 22ന് സമരം സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാറ്റി.
അഞ്ചുമാസത്തെ പെൻഷൻ വിതരണത്തിനായി 224 േകാടി രൂപയാണ് വേണ്ടിവരുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പെൻഷന് നീക്കിവെക്കാൻ പണമില്ലെന്നാണ് കെ.എസ്.ആർ.ടി.സി നിലപാട്. സർക്കാർ ധനസഹായം നൽകുകയോ കടം വാങ്ങുകയോ ചെയ്താലേ പെൻഷൻ നൽകാനാകൂ. വിഷയങ്ങളിൽ ഇടപെടാനോ കൈകാര്യം ചെയ്യാനോ വകുപ്പിന് സ്വതന്ത്ര ചുമതലയുള്ള മന്ത്രിയില്ലാത്തതും സ്ഥിതിഗതികൾ രൂക്ഷമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
