കെ.എസ്.ആർ.ടി.സി: ‘കിടപ്പിലായ’ പെൻഷൻകാരുടെ കണക്കെടുക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: പെൻഷൻ മുടങ്ങി 38,000 പേരുടെ ജീവിതം വഴിമുട്ടിനിൽക്കെ ‘കിടപ്പിലായ’ പെൻഷൻകാരുടെ വിവരങ്ങൾ ശേഖരിക്കാൻ കെ.എസ്.ആർ.ടി.സി മാനേജ്മെൻറിെൻറ നിർദേശം. രണ്ടുദിവസം മുമ്പ് സർക്കുലറിലൂടെയാണ് ഡിപ്പോ മേലധികാരികേളാട് വിവരശേഖരണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവർക്ക് പെൻഷൻ പരിഗണനയിൽ മുൻതൂക്കം നൽകാനാണത്രെ നീക്കം. അതേസമയം, കിടപ്പിലായ ഏതാനുംപേരെ മാത്രം പരിഗണിക്കുന്നതിലൂടെ ഇപ്പോഴുയരുന്ന പ്രതിഷേധത്തെ തണുപ്പിക്കാനുള്ള ഗൂഢ നീക്കമാണ് അധികൃതരുടേതെന്ന് പെൻഷൻകാർ ആരോപിക്കുന്നു. നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കാനൊരുങ്ങുകയാണിവർ. ഒപ്പം തിങ്കളാഴ്ച സി.എം.ഡിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. പെൻഷൻകാരിൽ ഭൂരിപക്ഷവും മറ്റ് ജീവിതമാർഗങ്ങളില്ലാതെ ദുരിതമനുഭവിക്കുന്നവരാണ്.
കാൻസറും ഹൃദ്രോഗവുമടക്കം ഗുരുതര രോഗങ്ങൾക്ക് ചികിത്സിക്കുന്നവരുണ്ട്. എന്നാൽ, പ്രായാധിക്യമോ രോഗമോ മൂലം ‘കിടപ്പിലായ’വരുടെ ഗണത്തിൽ ഇവരൊന്നും ഉൾപ്പെടാത്തതിനാൽ ‘പുതിയ’ പെൻഷൻ പരിഗണനയിൽ ഇടംകിട്ടില്ല. മാത്രമല്ല അവശത മാനദണ്ഡമാക്കി മാത്രം നൽകേണ്ടതല്ല പെൻഷനെന്നും അത് സർക്കാറിെൻറ നിർബന്ധ ബാധ്യതയാണെന്നുമാണ് പെൻഷൻകാരുടെ വാദം.
ഡിേപ്പാകൾ വഴിയുള്ള വിവരശേഖരണം സുതാര്യമാകില്ല. പെൻഷൻകാർക്കിടയിൽ വേർതിരിവുണ്ടാക്കാനും ഇത് ഇടയാക്കുമെന്ന് ഇവർ പറയുന്നു. ഇതിനിടെ അവശതയനുഭവിക്കുന്ന കണക്കെടുക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. 2000പേർ കിടപ്പിലായവരായി ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൾ.
ഗാരേജിലെയടക്കം തൊഴിൽ സാഹചര്യങ്ങൾ നല്ലൊരു ശതമാനം പെൻഷൻകാരെയും രോഗികളാക്കിയിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2013--14ല്‍ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് പൊതുമേഖല സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കെ.എസ്.ആര്.ടി.സിയിലാണെന്നാണ്. ശ്വാസകോശ രോഗങ്ങൾ, പക്ഷാഘാതം, തുടങ്ങി അല്‍ഷിമേഴ്സ് വരെ പിടിപെട്ടവരുണ്ട്.
െപൻഷനുള്ളതിനാൽ രോഗികളായവർക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലോ, മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലോ ചികിത്സക്കുള്ള ആനുകൂല്യം ലഭിക്കില്ല. തിങ്കളാഴ്ച മുതൽ പെൻഷൻകാർ സെക്രേട്ടറിയറ്റിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സത്യഗ്രഹം ആരംഭിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
