കെ.എസ്.ആർ.ടി.സി പെൻഷന് പരിധി; എതിർപ്പുമായി സി.െഎ.ടി.യു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പെൻഷന് പരിധി നിശ്ചയിച്ച് പരിമിതപ്പെടുത്താനുള്ള മാനേജ്മെൻറ് നീക്കത്തിെനതിരെ ഭരണാകൂല സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു) രംഗത്ത്.
പെൻഷന് പരിധി നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളെ സംബന്ധിച്ച് ഏപ്രിൽ ഒന്നിന് യൂനിയനുകളുടെ യോഗം വിളിച്ചിരുന്നു.
സർക്കാർ നിർദേശങ്ങളിൽ ഒരിടത്തും പെൻഷന് പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിട്ടില്ല. സമ്പൂർണമായ പുനരുദ്ധാരണത്തിലൂടെയും സമഗ്രമായ സാമ്പത്തിക പുനഃസംഘടനയിലൂടെയും കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടുത്തുമെന്നാണ് സർക്കാർ ആവർത്തിക്കുന്നത്. എന്നാൽ ഈ പുനരുദ്ധാരണ നിർദേശങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് മാനേജ്മെൻറിെൻറ ഭാഗത്തുനിന്നുണ്ടാകുന്നത്.
അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കാരത്തിലൂടെയും തുടർച്ചയായി പെൻഷൻ മുടക്കിയും ജീവനക്കാരെയും പെൻഷൻകാരെയും ഒരുപോലെ പുനരുദ്ധാരണ നടപടികൾക്കെതിരാക്കാനുള്ള ശ്രമമാണ് ബോധപൂർവം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ 20,000- 25,000 രൂപയിൽ ഏകീകരിക്കണമെന്നായിരുന്നു മാനേജ്മെൻറിെൻറ ശിപാർശ. 1984 ലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുന്നത്. 38,516 പേർക്കാണ് കെ.എസ്.ആർ.ടി.സി പെൻഷൻ നൽകുന്നത്. പ്രതിമാസം 59.67 കോടി രൂപയാണ് പെൻഷൻ വിതരണത്തിനായി വേണ്ടിവരുന്നത്.
എല്ലാ മാസവും സർക്കാർ ധനസഹായം നൽകിയിട്ടും 172 കോടി രൂപ പെൻഷൻ ഇനത്തിൽ ഇനി നൽകാനുണ്ട്. 4,500 രൂപ മുതൽ 47,000 രൂപ വരെ പെൻഷൻ വാങ്ങുന്നവർ കെ.എസ്.ആർ.ടി.സിയിലുണ്ട്.
സർക്കാർ വിഹിതം കൃത്യമായി നൽകുന്നുെണ്ടങ്കിലും മാനേജ്മെൻറ് വിഹിതം വൈകുന്നതാണ് നിലവിൽ പെൻഷൻ മുടങ്ങാൻ കാരണം. ഇതിനിടെയിലാണ് പെൻഷൻ പരിമിതപ്പെടുത്താനുള്ള നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
