Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പാലക്കാട്​-കോഴിക്കോട്​ റൂട്ടിൽ രണ്ട്​ കെ.എസ്​.ആർ.ടി.സി ബസുകൾ വ്യാഴാഴ്ച​ മുതൽ

text_fields
bookmark_border
ksrtc
cancel

പാലക്കാട്​: കെ.എസ്​.ആർ.ടി.സി വ്യാഴാഴ്​ച മുതൽ പാലക്കാട്​-കോഴി​േക്കാട്​ റൂട്ടിൽ രണ്ട്​ ടൗൺ ടു ടൗൺ സർവിസ്​ ആരംഭിക്കും. രാവിലെ എട്ടിന്​ പാലക്കാടുനിന്നും പുറപ്പെടുന്ന ഒര​ു ബസ്​, വൈകീട്ട്​ 3.30ന്​ കോഴ​ിക്കോടുനിന്നും മടങ്ങും. രാവിലെ എട്ടിന്​ കോഴിക്കോടുനിന്നും പുറപ്പെടുന്ന രണ്ടാ​മത്തെ ബസ്​ വൈകീട്ട്​ മൂന്നിന്​ പാലക്കാടുനിന്നും മടങ്ങും.

ബുധനാഴ്​ച ആ​രംഭിച്ച എറണാകുളം, കോട്ടയം, തിരുവനന്തപുരം സർവിസുകൾ തുടരുമെന്ന്​ അധികൃതർ അറിയിച്ചു. എറണാകുള​ം ബസ്​ രാവിലെ 5.45ന്​ ചിറ്റൂർ സബ്​ ഡിപ്പോയിൽനിന്നും പുതുനഗരം വഴി 6.30ന്​ പാലക്കാട്​ എത്തി പുറപ്പെടും. ഉച്ചക്ക്​ 12ന്​ എറണാകുളത്തുനിന്നും മടങ്ങും.

കോട്ടയം ബസ്​ രാവിലെ ആറിന്​ പാലക്കാട്​ ഡിപ്പോയിൽനിന്നും പുറപ്പെടും. ഉച്ചക്ക്​ ഒരു മണിക്ക്​ കോട്ടയത്തുനിന്നും മടക്കം. തിരുവനന്തപുരം ബസ്​ രാവിലെ എട്ടിന്​ പാലക്കാട്​ ഡി​േ​പ്പായിൽനിന്നും പുറപ്പെടും. ആലപ്പുഴ വഴിയാണ്​ സർവിസ്​. ബസ്​ ​െതാട്ടടുത്ത ദിവസം രാവിലെ എട്ടിന്​ പാലക്കാ​േട്ടക്ക്​ തിരിച്ചുപോരും.

സമ്പൂർണ്ണ ലോക്​ഡൗൺ പ്രഖ്യാപിച്ച 12, 13 തിയതികളിൽ സർവിസ്​ ഉണ്ടായിരിക്കില്ല. ഇതുമൂലം തിരുവനന്തപുരം ബസ്​ വെള്ളിയാഴ്​ച എറണാകുളത്ത്​ സർവിസ്​ അവസാനിപ്പിച്ചു മടങ്ങും. കോവിഡ്​ മാനദണ്ഡം പാലിച്ചായിരിക്കും സർവിസുകളെന്ന്​ ഡി.ടി.ഒ ടി.എ. ഉബൈദ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - ksrtc palakkad kozhikode service resume from tomorrow
Next Story