Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് വനത്തിൽ‌ കുടുങ്ങി; രക്ഷിക്കാനെത്തിയ ബസും തകരാറിൽ

text_fields
bookmark_border
ബസിൽ 38 യാത്രക്കാർ
ഗവിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് വനത്തിൽ‌ കുടുങ്ങി; രക്ഷിക്കാനെത്തിയ ബസും തകരാറിൽ
cancel

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പാക്കേജിൽ ഗവിയിലേക്ക് പോയ യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. ബസ് കേടായതിനെ തുടര്‍ന്നാണ് സംഘം വന മേഖലയിൽ കുടുങ്ങിയത്. 38 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബസിൽ ഉണ്ടായിരുന്നത്. ബസ് കേടായ വിവരം അറിയിച്ചിട്ടും ആദ്യം പ്രതികരണമൊന്നും ഉണ്ടായില്ലെന്നാണ് യാത്രക്കാർ പറയുന്നത്. പുലർച്ചെ കൊല്ലം ചടയമംഗലത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. മൂഴിയാറിൽ വനത്തിലാണ് സംഘം കുടുങ്ങി കിടക്കുന്നത്.

മണിക്കൂറുകൾ കാത്തിരുന്നതിനൊടുവിൽ കേടായ ബസിന് പകരം മറ്റൊരു ബസ് എത്തിയെങ്കിലും അതും തകരാറിലായെന്നാണ് വിവരം. യാത്രക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിയിച്ചിട്ടുണ്ട്. ബസ് തകരാറിലായ വിവരം കിട്ടിയപ്പോൾ തന്നെ പകരം ബസ് അയച്ചിരുന്നു. മെക്കാനിക് ഉൾപ്പെടെയാണ് പോയതെന്നും അധികൃതർ അറിയിച്ചു.

പത്തനംതിട്ടയിൽ കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിച്ച ശേഷമാണ് സംഘം ഗവിയിലേക്ക് യാത്ര തിരിച്ചത്. മൂഴിയാറിലെത്തിയപ്പോൾ ബസ് ബ്രേക്ക് ഡൗൺ ആകുകയായിരുന്നു. വനാതിർത്തി കടന്ന് കിലോ മീറ്ററോളം സഞ്ചരിച്ച ശേഷമാണ് സംഭവം. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് തങ്ങളെന്ന് യാത്രക്കാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ksrtc package tour bus breaks down in forest
Next Story