Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: വിദ്യാർഥി കൺസഷന്​ ഓൺലൈൻ സംവിധാനം

text_fields
bookmark_border
Ksrtc
cancel

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി ക​ൺ​സ​ഷ​ൻ കാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്കാ​ൻ ​ഇ​നി ഡി​പ്പോ​ക​ളി​ൽ വ​രി​നി​ൽ​ക്കേ​ണ്ട. വ​രു​ന്ന അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി സൗ​ക​ര്യ​മൊ​രു​ക്കി. കെ.​എ​സ്.​ആ​ർ.​ടി.​സി വെ​ബ്​​സൈ​റ്റി​ലാ​ണ്​​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഓ​ൺ​​ലൈ​ൻ സം​വി​ധാ​ന​ത്തി​ന്‍റെ ട്ര​യ​ൽ റ​ൺ നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡി​ജി​റ്റ​ലാ​യി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ എ​ങ്ങ​നെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള സ​ർ​ക്കു​ല​റും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ക​ൺ​സ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലും മ​റ്റു​മു​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ ബു​ദ്ധി​മു​ട്ടും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ അ​പേ​ക്ഷ സം​വി​ധാ​നം ഓ​ൺ​ലൈ​നാ​ക്കു​ന്ന​ത്. ​വെ​ബ്​​സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച്​ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​​ടെ സോ​ഫ്​​റ്റ്​​കോ​പ്പി അ​പ്​​ലോ​ഡ്​ ചെ​യ്​​ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ത​​ന്നെ അ​പേ​ക്ഷ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാം. ഓ​ൺ​ലൈ​നാ​യി ഫീ​സും അ​ട​യ്ക്കാം.

രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഫീ​സ്​ അ​ട​ച്ച വി​വ​ര​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഓ​രോ യൂ​നി​റ്റി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കും. അ​തേ​സ​മ​യം,​ ഡി​പ്പോ​യി​ൽ നേ​രി​ട്ട്​ വ​ന്ന്​ കാ​ർ​ഡ് വാ​ങ്ങ​ണം. ഇ​തി​നു​ള്ള തീ​യ​തി മു​ൻ​കൂ​ട്ടി അ​റി​യി​ക്കും. നി​ല​വി​ൽ പേ​പ്പ​ർ കാ​ർ​ഡു​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്. ഇ​തി​നു​ പ​ക​രം ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​ർ.​എ​ഫ്.​ഐ.​ഡി കാ​ർ​ഡോ റീ​ഡി​ങ്​ സ്​​ട്രി​പ്പോ​ടു കൂ​ടി​യ പ്ലാ​സ്റ്റി​ക്​ കാ​ർ​ഡോ ന​ൽ​കാ​നും ആ​ലോ​ച​ന​യു​ണ്ട്. ക​ൺ​സ​ഷ​ൻ എ​ടു​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും വ​ലി​യ ക​ട​മ്പ​ക​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ വി​ദ്യാ‌​ർ​ഥി ക​ൺ​സ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി 25 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലേ​ത്​ ഒ​ഴി​കെ പ്ല​സ് ​ടു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ പൂ​ർ​ണ​മാ​യും യാ​​ത്ര സൗ​ജ​ന്യ​മാ​ണ്. സ്വ​കാ​ര്യ അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ബി.​പി.​എ​ൽ പ​രി​ധി​യി​ൽ വ​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ്​ സൗ​ജ​ന്യം.

സ​ർ​ക്കാ​ർ- അ​ർ​ധ സ​ർ​ക്കാ​ർ കോ​ള​ജു​ക​ൾ, പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ൻ​കം​ടാ​ക്സ്, ഐ.​ടി.​സി എ​ന്നി​വ ന​ൽ​കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ കു​ട്ടി​ക​ൾ ഒ​ഴി​കെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ൺ​സ​ഷ​ൻ ന​ൽ​കു​ന്നു​ണ്ട്. ഒ​ടു​വി​ലെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച്​ 3,63,053 പേ​ർ​ക്കാ​ണ്​​ സം​സ്ഥാ​ന​ത്ത്​ ക​ൺ​സ​ഷ​ൻ കാ​ർ​ഡു​ള്ള​ത്. ബി​രു​ദം മു​ത​ൽ മു​ക​ളി​ലേ​ക്ക്​ 2,97,022 പേ​രാ​ണ്​ ക​ൺ​സ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്നും ഈ​ടാ​ക്കു​ന്ന​ത് 15 ശ​ത​മാ​നം നി​ര​ക്കാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online systemKSRTC student concession
News Summary - KSRTC: Online system for student concession
Next Story