കെ.എസ്.ആർ.ടി.സി : പ്രതിദിന സർവിസിൽ ലക്ഷം കിലോമീറ്റർ വെട്ടിച്ചുരുക്കും, ഉച്ചക്ക് ബസ് കുറയും
text_fieldsതിരുവനന്തപുരം: ഷെഡ്യൂൾ പുനഃക്രമീകരണത്തെതുടർന്ന് സംസ്ഥാനവ്യാപകമായി കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന സർവിസിൽ ഒരു ലക്ഷം കിലോമീറ്റർ വെട്ടിച്ചുരുക്കും.
ഇതോടെ ദിനേന 17 ലക്ഷം കിലോമീറ്റർ ഒാടിയിരുന്നത് 16 ലക്ഷമാകും. എല്ലാ ഷെഡ്യൂളും സിംഗിൾ ഡ്യൂട്ടിയായി മാറുന്നതോടെയാണ് ഇൗ കുറവുണ്ടാവുക. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകിെല്ലന്നാണ് അധികൃതരുടെ വിശദീകരണം. 4700- 5000വരെ ബസുകൾ വിന്യസിച്ചാണ് ഇപ്പോൾ 17 ലക്ഷം കിലോമീറ്റർ ഒാടിയെത്തുന്നത്. എണ്ണം കുറച്ചാലും പ്രതിദിനം ശരാശരി 6.4 കോടി വരുമാനമുണ്ട്. ഇൗ സാഹചര്യത്തിലാണ് ഷെഡ്യൂൾ പുനഃക്രമീകരിച്ച് കിലോമീറ്റർ ചുരുക്കുന്നത്.
സിംഗിൾ ഡ്യൂട്ടി വരുന്നതോടെ ജോലി സമയം എട്ട് മണിക്കൂറായി പരിമിതപ്പെടും. രാവിലെ ആറിന് തുടങ്ങി തുടർച്ചയായി എട്ട് മണിക്കൂർ ഒാടി ഡ്യൂട്ടി അവസാനിപ്പിക്കുന്നതിന് പകരം യാത്രക്കാർ ഏറെയുള്ള രാവിലെയും വൈകുന്നേരങ്ങളിലുമായി സർവിസ് കേന്ദ്രീകരിക്കും.
ആളുകളെ കിട്ടാത്ത ഉച്ചനേരങ്ങളിൽ ബസ് നിർത്തിയിടും. ഇൗ സമയം ഡ്യൂട്ടിയായി പരിഗണിക്കില്ല. ശേഷിക്കുന്ന സമയം അടിസ്ഥാനപ്പെടുത്തിയാണ് എട്ടുമണിക്കൂർ ഡ്യൂട്ടി കണക്കാക്കുക. ഇതോടെ കൂടുതൽ കിലോമീറ്റർ ഒാടുന്നത് അവസാനിപ്പിക്കാനും ചെലവ് ചുരുക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ. ഒമ്പത് മുതലാണ് ഒാർഡിനറി സർവിസിൽ സിംഗിൾ ഡ്യൂട്ടി പ്രാബല്യത്തിൽ വരിക. ഇതോടെ എല്ലാ ദിവസവും ജീവനക്കാർ ജോലിക്കെത്തേണ്ടിവരും. ബസുകൾ കുറയുന്നതോടെ ഉച്ചക്ക് യാത്ര ദുഷ്കരമാകുമെന്നും ആേരാപണമുണ്ട്; ദേശസാത്കൃത റൂട്ടിൽ വിശേഷിച്ചും. യാത്രാക്ലേശം ചൂണ്ടിക്കാട്ടി പെർമിറ്റ് നേടി കൂടുതൽ സ്വകാര്യബസുകളെത്താനും സാധ്യതയുണ്ട്. ഡിപ്പോകൾക്ക് അനുവദിക്കുന്ന ഡീസൽ വിഹിതവും വെട്ടിക്കുറച്ചിട്ടുണ്ട്.
നിലവിലെ ഷെഡ്യൂൾ ഇങ്ങനെ
നിലവിൽ ആകെ ഷെഡ്യൂൾ: 5582
ഡബിൾ ഡ്യൂട്ടിയുള്ള ഷെഡ്യൂൾ: 2640 (16 മണിക്കൂർ )
രണ്ടര ഡ്യൂട്ടിയുള്ള ഷെഡ്യൂൾ: 81 (20 മണിക്കൂർ)
മൂന്ന് ഡ്യൂട്ടിയുള്ള ഷെഡ്യൂൾ: 216 (16- 20 മണിക്കൂർ)
മൂന്നിലധികം ഡ്യൂട്ടിയുള്ള ഷെഡ്യൂൾ: 49 (16- 20 മണിക്കൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
