Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിനുകളെ പിന്നിലാക്കി കെ.എസ്.ആർ.ടി.സി മിന്നല്‍ VIDEO

text_fields
bookmark_border
ട്രെയിനുകളെ പിന്നിലാക്കി കെ.എസ്.ആർ.ടി.സി മിന്നല്‍ VIDEO
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുതിയ മിന്നല്‍ സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ് ആരംഭിച്ചു. തുടക്കത്തില്‍ പത്ത് റൂട്ടിലാണ് സര്‍വ്വീസ്. സ്‌പെയര്‍ അടക്കം 23 ബസുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രിയാകും സര്‍വ്വീസുകള്‍ നടത്തുക. ട്രെയിനുകളേക്കാള്‍ മണിക്കൂറുകള്‍ ലാഭത്തിലാണ് പല സര്‍വ്വീസുകളും ലക്ഷ്യത്തിലെത്തുക.

തിരുവനന്തപുരത്തു നിന്നും പാലക്കാടെത്താന്‍ അമൃത എക്‌സ്പ്രസിന് എട്ടര മണിക്കൂര്‍ എടുക്കുമെങ്കില്‍ കെ.എസ്.ആർ.ടി.സി മിന്നലിന് വെറും ആറര മണിക്കൂര്‍ മതി. രാത്രി പത്തിന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന മിന്നല്‍ പിറ്റേന്ന് രാവിലെ 6.50ന് പാലക്കാടെത്തും. വെറും 4 സ്റ്റോപ്പുകള്‍ മാത്രമാണ് ഈ സര്‍വ്വീസിനുണ്ടാവുക. ലാഭകരമെന്ന് കണ്ടാല്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. 

നിലവിലെ സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസുകളേക്കാള്‍ മൂന്ന് മണിക്കൂര്‍ വരെ നേരത്തെ തന്നെ ലക്ഷ്യസ്ഥാനത്തെത്തുന്ന മിന്നലിന് സൂപ്പർ ഡീലക്സിന്‍റെ ചാർജ്ജുകൾ ആയിരിക്കും ഈടാക്കുക.

മിന്നല്‍ സര്‍വ്വീസ് സമയവും സ്റ്റോപ്പും

  • തിരുവനന്തപുരം - പാലക്കാട് 6.30 മണിക്കൂർ ‍(4 സ്റ്റോപ്)
  • തിരുവനന്തപുരം - കാസര്‍കോട് 11.30 മണിക്കൂർ ‍(8 സ്‌റ്റോപ്)
  • തിരുവനന്തപുരം - കണ്ണൂര്‍ 9.30 മണിക്കൂര്‍ (6 സ്റ്റോപ്)
  • തിരുവനന്തപുരം - സുല്‍ത്താന്‍ ബത്തേരി 9.20 മണിക്കൂർ (8 സ്റ്റോപ്)
  • തിരുവനന്തപുരം - മാനന്തവാടി 9.25 മണിക്കൂർ ‍(8 സ്റ്റോപ്)
  • തിരുവനന്തപുരം - കട്ടപ്പന 6.15 മണിക്കൂര്‍ (5 സ്റ്റോപ്)
  • തിരുവനന്തപുരം - മൂന്നാര്‍ 6.30 മണിക്കൂർ ‍(4 സ്റ്റോപ്)
  • പാലക്കാട് - കുമളി 6 മണിക്കൂർ ‍(4 സ്റ്റോപ്)
  • പാലക്കാട് - മംഗലാപുരം 7.20 മണിക്കൂർ (നാല് സ്റ്റോപ്)

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ksrtc minnal
Next Story