Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.​ആർ.ടി.സി...

കെ.എസ്.​ആർ.ടി.സി മിനിമം ചാർജ്​ ഏഴ്​ രൂപയാക്കി

text_fields
bookmark_border
കെ.എസ്.​ആർ.ടി.സി മിനിമം ചാർജ്​ ഏഴ്​ രൂപയാക്കി
cancel

തിരുവനന്തപുരം: ​െക.എസ്.​ആർ.ടി.സി മിനിമം ടിക്കറ്റ്​ ചാർജ്​ കൂട്ടി. മിനിമം ചാർജ്​ ആറിൽ നിന്ന്​ ഏഴ്​ രൂപയാക്കിയാണ്​ വർധിപ്പിച്ചത്​. എണ്ണ വില കുറഞ്ഞതിനെ തുടർന്ന്​ തിരുവഞ്ചൂർ ഗതാഗത മന്ത്രിയായിരിക്കെയാണ്​ കെ.എസ്​.ആർ.ടി.സി മിനിമം നിരക്ക്​ ആറ്​ രൂപയാക്കിയത്​. അതേസമയം, സ്വകാര്യ ബസുകളിലെ മിനിമം നിരക്ക്​ ഏഴ്​ രൂപയായിരുന്നു.

അതിനിടെ മിനിമം ചാർജ്​ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഗതാഗതമന്ത്രി എ.കെ ശശീ​ന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഡീസൽ വില കൂടിയതിനാൽ മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് ഒമ്പത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കണ്‍സഷന്‍ നിരക്കില്‍ വര്‍ധന വരുത്തുക, കിലോമീറ്റര്‍ ചാര്‍ജ് കൂട്ടുക എന്നീ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെച്ചു.

മിനിമം നിരക്ക് 9 രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ ജനുവരി രണ്ടാംവാരം മുതല്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഉടമകള്‍ സര്‍ക്കാറിനെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minimum fare
News Summary - ksrtc minimum fare hike
Next Story