കണ്ടക്ടർമാരെ പിരിച്ചുവിട്ടത് കെ.എസ്.ആർ.ടി.സി സർവീസുകളെ ബാധിച്ചു
text_fieldsഹൈകോടതി അന്ത്യശാസനെത്ത തുടർന്ന് കെ.എസ്.ആർ.ടി.സിയിലെ എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടത് സംസ്ഥാനമെങ ്ങും ബസ് സർവീസുകളെ ബാധിച്ചു. വടക്കൻ മേഖലയിൽ മാത്രം തിങ്കളാഴ്ച 150 സർവിസുകൾ മുടങ്ങി. മേഖലയിലെ 850ഒാളം എംപാനൽ കണ് ടക്ടർമാർ പൂർണമായും ജോലി അവസാനിപ്പിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ മേഖലയിൽ 21 യൂനിറ്റുകളാണുള്ളത്. ഇവിടെനിന്നും ആകെ 1,297 സർവിസുകളാണ് നടത്തുന്നത്. മേഖല യിൽ കൂടുതൽ എംപാനൽ ജീവനക്കാരുള്ള മാനന്തവാടി അടക്കമുള്ള ഡിപ്പോയിലാണ് സർവിസ് അധികവും മുടങ്ങിയത്. കണ്ണൂർ, തല ശ്ശേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും മുടങ്ങി. കലക്ഷൻ കുറവുള്ള റൂട്ടുകളിലെ ബസുകൾ പിൻവലിച്ചതുമൂലം ഉൾനാട്ടി ലേക്കും ഗ്രാമീണ മേഖലയിലേക്കുമുള്ള യാത്രദുരിതം ഇരട്ടിക്കും. സ്വകാര്യ ബസുകൾ ഒാടാത്ത ഉൾനാട്ടിലേക്കും കെ.എസ്.ആർ.ടി.സി മാത്രം ആശ്രയമായ സ്ഥലങ്ങളിലേക്കുമാണ് കൂടുതൽ ക്ലേശമുണ്ടാവുക.
100ഒാളം എംപാനൽ കണ്ടക്ടർമാരാണുണ്ടായിരുന്ന ഇവിടെകോഴിക്കോട് ജില്ലയിൽ ആറു സർവിസുകൾ മുടങ്ങി. വയനാട് ജില്ലയിൽ മാനന്തവാടിയിൽ 79, ബത്തേരിയിൽ 75, കൽപറ്റയിൽ 55 എന്നിങ്ങനെയാണ് പിരിച്ചുവിട്ടത്. രാവിലത്തെ ഷെഡ്യൂളിൽ എത്തിയ ഇവരോട് ഉച്ചമുതൽ ജോലിയെടുക്കരുതെന്ന് ബന്ധപ്പെട്ടവർ നിർദേശിക്കുകയായിരുന്നു. ഇതോടെ പല റൂട്ടുകളിലും സർവിസ് താളംതെറ്റി. മലപ്പുറം ജില്ലയിൽ 169 കണ്ടക്ടർമാരെ പിരിച്ചുവിട്ടതോടെ തിങ്കളാഴ്ച 34 സർവിസുകൾ മുടങ്ങി. മലപ്പുറം -57, പെരിന്തൽമണ്ണ -26, നിലമ്പൂർ -56, പൊന്നാനി -30 എന്നിങ്ങനെയാണ് പിരിച്ചുവിട്ടവരുടെ എണ്ണം.
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ,തൃശൂർ എന്നീ ജില്ലകളുൾപ്പെടുന്ന മധ്യ മേഖലയിൽ ആകെ 1621 പേരെയാണ് പിരിച്ചുവിട്ടത്. ശബരിമല തീർഥാടന കാലത്ത് ഇത്തരത്തിലൊരു കൂട്ടപ്പിരിച്ചുവിടലുണ്ടായത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ 483 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെ 15 ശതമാനത്തോളം സർവിസുകൾ മുടങ്ങി.
കോട്ടയം ജില്ലയിൽ വിവിധ ഡിപ്പോകളിലായി 367 എംപാനല്‍ കണ്ടക്ടര്‍മാരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കോട്ടയം -92, പാലാ -81, പൊന്‍കുന്നം -32, എരുമേലി -30, ഈരാറ്റുപേട്ട -47, വൈക്കം -42, ചങ്ങനാശ്ശേരി -43 എന്നിങ്ങനെയാണ് ജില്ലയിലെ എംപാനല്‍ കണ്ടക്ടര്‍മാരുടെ കണക്ക്. കോട്ടയം ഡിപ്പോയിൽ മാത്രം 30ഒാളം സർവിസുകൾ മുടങ്ങി. പമ്പ സര്‍വിസിനായി കോട്ടയത്തെത്തിയ 25 കണ്ടക്ടര്‍മാരില്‍ 19 പേര്‍ എംപാനലുകാരാണ്. അതിനാൽ കോട്ടയത്തുനിന്നുള്ള പമ്പ സ്‌പെഷല്‍ സര്‍വിസും പ്രതിസന്ധിയിലാകും. കോട്ടയത്തുനിന്ന് 50 സ്‌പെഷല്‍ സര്‍വിസുകളാണ് പമ്പയിലേക്കും തിരിച്ചും നടത്തുന്നത്. എരുമേലി ഡിപ്പോയിൽ ആകെയുള്ള കണ്ടക്ടര്‍മാരില്‍ മൂന്നിലൊന്നും എംപാനലുകാരാണ്. ഇവരുടെ സേവനം അവസാനിപ്പിച്ചതോടെ ഓര്‍ഡിനറി സര്‍വിസുകൾ പലതും റദ്ദാക്കേണ്ടിവന്നു.
ഇടുക്കിയിൽ ആകെയുള്ള 491 കണ്ടക്ടർമാരിൽ 256 എംപാനൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തിങ്കളാഴ്ച 80ന് മുകളിൽ സർവിസ് മുടങ്ങിയതായാണ് വിവിധ ഡിപ്പോകളിൽനിന്നുള്ള വിവരം. പത്തനംതിട്ട ജില്ലയിലെ ഏഴ് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് പിരിച്ചുവിടുന്നത് 308 എംപാനൽ കണ്ടക്ടർമാരെ. ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം ഡിപ്പോ തിരിച്ച്: തിരുവല്ല -84, പത്തനംതിട്ട -83, മല്ലപ്പള്ളി -49, അടൂർ -44, റാന്നി -21, പന്തളം -15, കോന്നി -12.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
