നിലമ്പൂരില്‍ നിന്നും ബംഗളൂരുവിലേക്ക് പുതിയ കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് ആരംഭിച്ചു; ബന്ദിപൂര്‍ രാത്രി യാത്രക്കും അനുമതി
text_fieldsനിലമ്പൂരില്‍ നിന്നും ബാംഗളൂരിവിലേക്കുള്ള പുതിയ കെ.എസ്.ആര്.ടി.സി സെമി സ്ലീപ്പര്‍ സൂപ്പര്‍ ഡീലക്സ് ബസ് സര്‍വീസ് ആര്യാടന് ഷൗക്കത്ത് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
നിലമ്പൂര്‍: നിലമ്പൂരില്‍ നിന്നും ബാംഗളൂരിവിലേക്ക് പുതിയ കെ.എസ്.ആര്.ടി.സി സെമി സ്ലീപ്പര്‍ സൂപ്പര്‍ ഡീലക്സ് ബസ് സര്‍വീസ് ആര്യാടന് ഷൗക്കത്ത് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ 10ന് നിലമ്പൂര്‍ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് നാടുകാണി, ഗുണ്ടല്‍പേട്ട്, മൈസൂര്‍ വഴി വൈകുന്നേരം അഞ്ചിന് ബംഗളൂരുവിലെത്തും. രാത്രി 10ന് ബംഗളൂരിവില്‍ നിന്നാരംഭിച്ച് രാവിലെ 5ന് നിലമ്പൂരില്‍ തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വീസ്. ആര്യാടന് ഷൗക്കത്ത് എം.എല്‍.എയുടെ ഇടപെടലില്‍ രാത്രിയാത്രാ നിരോധനമുള്ള ബന്ദിപൂര്‍ വനത്തിലൂടെ കടക്കാനുള്ള പ്രത്യേക പാസും ഈ സര്‍വീസിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ രാത്രി 10ന് നിലമ്പൂരില്‍ നിന്നും ബംഗളൂരുവിലേക്കുള്ള കെ.എസ്.ആര്.ടി.സി സീപ്പര്‍ ഡീലക്സ് ബസ് സര്‍വീസ് സമയം ഉച്ചക്ക് 1 മണിയിലേക്ക് പുനക്രമീകരിച്ചു. ഈ ബസ് രാത്രി 8ന് ബംഗളുരുവിലെത്തും. രാത്രി 11.45ന് ബംഗളുരുവില്‍ നിന്നും ആരംഭിച്ച് പിറ്റേ ദിവസം രാവിലെ 8.30ന് നിലമ്പൂരിലെത്തും.
ചടങ്ങില്‍ നിലമ്പൂര്‍ എ.ടി.ഒ എ. എമേഴ്സണ്‍ ആധ്യക്ഷം വഹിച്ചു. മുന്‍ കെ.എസ്.ആര്.ടി.സി ബോര്‍ഡ് അംഗം വി.എ കരീം, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുംതാസ്ബാബു, കൗണ്‍സിലര്‍ കെ. കിഷോര്‍കുമാര്‍, പാലോളി മെഹബൂബ്, ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.ടി കുഞ്ഞാന്, എം.കെ ബാലകൃഷ്ണന്, സൂപ്രണ്ട് ആദംസാലി, വിന്‍സെന്റ് എ ഗോണ്‍സാഗ, ഇ.ടി ഗംഗാധരന്, കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ പി. ഷാജി പ്രസംഗിച്ചു.

