Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി കാർഗോക്ക് തുടക്കം; ആദ്യ സർവിസിൽ ഒരു ടൺ മൊബൈൽ ഫോൺ

text_fields
bookmark_border
ചരിത്രപരമായ ചുവടുവെയ്പെന്ന് ഗതാഗത മന്ത്രി
കെ.എസ്.ആർ.ടി.സി കാർഗോക്ക് തുടക്കം; ആദ്യ സർവിസിൽ ഒരു ടൺ മൊബൈൽ ഫോൺ
cancel
camera_alt

തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം. ഡൽഹിയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലെത്തിച്ച ഒരു ടൺ മൊബൈൽ ഫോൺ ആദ്യ സർവീസായി കെ.എസ്.ആർ.ടി.സി വാടകക്ക് എടുത്ത ട്രക്കിൽ ആലുവയിലേക്ക് കയറ്റി അയച്ചു. തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി കോർപറേഷന്‍റെ ചരിത്രത്തിലെ വലിയ ചുവടുവെയ്പ്പാണെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തി ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കും. കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. ഭാവിയിൽ നൂറിലധികം ട്രക്കുകളുള്ള വലിയൊരു ഫ്ലീറ്റായി കെ.എസ്.ആർ.ടി.സി കാർഗോ സർവീസ് മാറുമെന്നും മന്ത്രി പറഞ്ഞു. സ്കോർപ്പിയോൺ കാർട്ട് ലോജിസ്റ്റിക്സും കാർഗോ കാർട്ട് ലോജിസ്റ്റിക്സുമാണ് സേവനത്തിനായി കെ.എസ്.ആർ.ടി.സിക്ക് പിന്തുണ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC Launches Cargo Services; First Consignment Transports One Ton of Mobile Phones
Next Story