െക.എസ്.ആർ.ടി.സി: സ്ഥലംമാറ്റമില്ല, പകരം മൂന്നുമാസത്തെ ജോലി ക്രമീകരണം
text_fieldsതിരുവനന്തപുരം: തെക്കൻ ജില്ലകളിൽ ആവശ്യത്തിലധികം കണ്ടക്ടർമാരും മലബാർ ജില്ലകളിൽ തസ്തികകളെക്കാൾ കൂടുതൽ ഡ്രൈവർമാരുമുള്ള സാഹചര്യത്തിൽ സ്ഥിരമായ സ്ഥലംമാറ്റത്തിനു പകരം മൂന്നുമാസം വീതമുള്ള ഇതര ജില്ല ഡ്യൂട്ടി ക്രമീകരണത്തിന് കെ.എസ്.ആർ.ടി.സിയിൽ ആലോചന. ഒരു ജീവനക്കാരനെ രണ്ടു വർഷത്തിലൊരിക്കൽ മൂന്നുമാസം വീതമാണ് ഡ്യൂട്ടി ക്രമീകരണത്തിെൻറ ഭാഗമായി ആവശ്യമുള്ള ജില്ലകളിലേക്ക് അയക്കുക. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് ജീവനക്കാരിൽനിന്ന് അഭിപ്രായം തേടിയിട്ടുണ്ട്.
കൊല്ലം ജില്ലയിൽ ആവശ്യമുള്ള കണ്ടക്ടർമാരുടെ എണ്ണം 1081 ആണ്. എന്നാൽ, ജില്ലയിൽ സ്ഥിരതാമസക്കാരായ കണ്ടക്ടർമാർ1855 ഉം. ഫലത്തിൽ 774 പേർ കൂടുതൽ. വയനാട്ടിൽ വേണ്ടത് 554 കണ്ടക്ടർമാർ. ജില്ലയിൽ സ്ഥിരതാമസക്കാരായുള്ളത് 228 പേരും. ഇനി ആവശ്യമുള്ളത് 326 പേരെ. കൊല്ലത്തിനു പുറമേ പാലക്കാട്, മലപ്പുറം ജില്ലകളിൽ ആവശ്യത്തിലധികം തദ്ദേശീയരായ കണ്ടക്ടർമാരുള്ളപ്പോൾ മറ്റിടങ്ങളിൽ ഇതര ജില്ലകളിൽനിന്നുള്ളവരെത്തിയാലേ സർവിസുകൾ പൂർണമായി നടത്താനാകൂ.
ഡ്രൈവർമാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആലപ്പുഴ ജില്ലയിൽ ആവശ്യമുള്ള ഡ്രൈവർമാരുടെ എണ്ണം 912. തദ്ദേശീയരായ ഡ്രൈവർമാർ 1177 ഉം. അധികമായുള്ളത് 265 പേർ. അതേസമയം, 708 ഡ്രൈവർമാർ ആവശ്യമുള്ള തൃശൂരിൽ സ്ഥിരതമാസക്കാരായുള്ളത് 515 പേരാണ്. ചുരുക്കത്തിൽ തൃശൂരിനു പുറമെ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട്, ജില്ലകളിൽ മറ്റ് ജില്ലകളിൽ അധികമായുളള ഡ്രൈവർമാെരത്തിയാലേ വണ്ടിയോടൂ. ഇൗ സാഹചര്യത്തിൽ സ്ഥിരമായി സ്ഥലം മാറ്റി കുറവ് നികത്തുന്നത് ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് സി.എം.ഡി ടോമിൻ.ജെ. തച്ചങ്കരി തന്നെ വ്യക്തമാക്കുന്നു.
ഒാർഡിനറി സർവിസുകളിൽ സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതോടെ എല്ലാ ദിവസവും ജീവനക്കാർ ജോലിക്കെത്തണം. ഇതുമൂലം അവധികൾ കൂട്ടിവെച്ച് നാട്ടിലേക്ക് പോകാനും കഴിയില്ല. ഇൗ സാഹചര്യത്തിലാണ് ജീവനക്കാർ കൂടുതലുള്ള യൂനിറ്റിൽനിന്ന് മൂന്നു മാസം വീതമുള്ള ‘വർക്കിങ് അറേഞ്ച്മെൻറ്’ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
